Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊ​ല​പാ​ത​ക ശ്ര​മം:...

കൊ​ല​പാ​ത​ക ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
കൊ​ല​പാ​ത​ക ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
cancel

ചി​ങ്ങ​വ​നം: അ​യ​ൽ​വാ​സി​യാ​യ ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കു​റി​ച്ചി ചേ​ലാ​റ ആ​ല​പ്പാ​ട്ട് വീ​ട്ടി​ൽ എ.​ആ​ർ ര​ഞ്ജി​ത്ത്​ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന്​ ത​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഞ്ജി​ത്ത് അ​പ​രി​ചി​ത​രു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍റെ വീ​ടി​ന് സ​മീ​പം പ​ല​ത​വ​ണ വ​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധം ര​ഞ്ജി​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ സം​ഭ​വ​ദി​വ​സം രാ​ത്രി 11 ഓ​ടെ ര​ഞ്ജി​ത്തും സ​ഹോ​ദ​ര​നു​മാ​യി വ​ഴി​യി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ചെ​ന്ന ഇ​യാ​ളെ ര​ഞ്ജി​ത്ത് ചീ​ത്ത വി​ളി​ക്കു​ക​യും, വി​റ​ക് കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ഞ്ജി​ത്ത് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ബി​നു ബി.​എ​സ്, എ​സ്.​ഐ ഷാ​ജി​മോ​ൻ,സി.​പി.​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ഞ്ചി​ത്ത്, അ​രു​ൺ, പ്ര​കാ​ശ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder Attemptcrime news
News Summary - murder Attempt: Youth arrested
Next Story