യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ മധ്യവയസ്കൻ അറസ്റ്റിൽ. ഈരാറ്റുപേട്ട മൂന്നിലവ് കണ്ടത്തിൽ വീട്ടിൽ സെൽവിൻ എബ്രഹാമാണ് (62) അറസ്റ്റിലായത്.മേയിലാണ് ഇയാൾ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമിച്ചത്.
തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം എറണാകുളത്തുനിന്ന് പിടികൂടുകയുമായിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

