Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightന്യൂജെൻ ബാങ്കിലെ നഗരസഭ...

ന്യൂജെൻ ബാങ്കിലെ നഗരസഭ നിക്ഷേപം: തർക്കം, വിവാദം

text_fields
bookmark_border
ന്യൂജെൻ ബാങ്കിലെ നഗരസഭ നിക്ഷേപം: തർക്കം, വിവാദം
cancel

`കോ​ട്ട​യം: ന്യൂ​ജെ​ൻ ബാ​ങ്കി​ൽ ന​ഗ​ര​സ​ഭ പ​ണം നി​ക്ഷേ​പി​ച്ച​തി​നെ​ച്ചെ​ല്ലി കൗ​ൺ​സി​ൽ​ യോ​ഗ​ത്തി​ൽ ബ​ഹ​ളം. ഒ​രു​കോ​ടി രൂ​പ​യാ​ണ് സി​റ്റി യൂ​നി​യ​ന്‍ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ൽ ന​ഗ​ര​സ​ഭ നി​ക്ഷേ​പി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ പ​ഞ്ചാ​ബ് നാ​ഷ​ന​ല്‍ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന്​ തു​ക പി​ന്‍വ​ലി​ച്ച​ശേ​ഷം ഇ​ത്​ സി​റ്റി യൂ​നി​യ​ന്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തി​നു​പ​ക​ര​മാ​യി ര​ണ്ട് ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ ബാ​ങ്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കി. ഇ​തി​ലൊ​രു സ്കൂ​ട്ട​ര്‍ ന​ഗ​ര​സ​ഭ​ക്ക്​ ല​ഭി​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്താ​യ​ത്. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം പാ​രി​തോ​ഷി​ക വി​ഷ​യം ഉ​യ​ർ​ത്തി. എ​ന്നാ​ല്‍, അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ചോ നി​ക്ഷേ​പം സം​ബ​ന്ധി​ച്ചോ വി​വ​ര​മൊ​ന്നു​മി​ല്ലെ​ന്ന്​ ചെ​യ​ര്‍പേ​ഴ്സ​നും സെ​ക്ര​ട്ട​റി​യും വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​പ​ക്ഷം ഇ​ത്​ അം​ഗീ​ക​രി​ച്ചി​ല്ല. സെ​ക്ര​ട്ട​റി​യോ ചെ​യ​ര്‍പേ​ഴ്സ​നോ അ​റി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി പ​ണം നി​ക്ഷേ​പി​ച്ചു​െ​വ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ല്‍ മാ​ത്ര​മേ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​വൂ​വെ​ന്ന സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശം കാ​റ്റി​ല്‍പ​റ​ത്തി​യ​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു.

ഇ​ത്ത​ര​ത്തി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചോ പ​ണം വ​ക​മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ചോ ധ​ന​കാ​ര്യ ക​മ്മി​റ്റി​യി​ലോ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലോ ഒ​രു​വി​ധ ച​ര്‍ച്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ധ​ന​കാ​ര്യ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ പ്ര​തി​പ​ക്ഷ കൗ​ണ്‍സി​ല​ര്‍ ഷീ​ജ അ​നി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

എം.​പി ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ത്ത അ​ക്കൗ​ണ്ടാ​ണി​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ വി​ശ​ദീ​ക​ര​ണം. ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് എം.​പി ഫ​ണ്ടാ​യി ഒ​രു​രൂ​പ​പോ​ലും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷാം​ഗം എ​ന്‍.​എ​ന്‍. വി​നോ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ടു​വി​ൽ സ്​​കൂ​ട്ട​ർ തി​രി​കെ​ന​ല്‍കി പ​ണം പി​ന്‍വ​ലി​ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യും കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു​ന​ല്‍കി. ഇ​തോ​ടെ​യാ​ണ്​ പ്ര​തി​പ​ക്ഷം ​പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank
News Summary - Municipal deposit in Newgen Bank: Dispute, controversy
Next Story