Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightനാ​ട് വി​ടാ​തെ...

നാ​ട് വി​ടാ​തെ കാ​ട്ടു​പോ​ത്ത്; ഭീ​തി​യി​ൽ ജനം

text_fields
bookmark_border
wild buffalo in mundakayam
cancel
camera_alt

കൊ​ക്ക​യാ​ര്‍-​ച​പ്പാ​ത്ത് റോ​ഡി​ല്‍ പു​ളി​ക്ക​ത്ത​ട​ത്ത് ക​ണ്ട കാ​ട്ടു​പോ​ത്ത്

മു​ണ്ട​ക്ക​യം: അ​ഞ്ചു​ദി​വ​സ​മാ​യി നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി കാ​ട്ടു​പോ​ത്ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10ഓ​ടെ കു​റ്റി​പ്ലാ​ങ്ങാ​ട് ജ​ങ്ഷ​നി​ല്‍ കാ​ട്ടു​പോ​ത്തി​നെ യാ​ത്ര​ക്കാ​ര്‍ ക​ണ്ടു. സ്വ​കാ​ര്യ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ പ്ര​വേ​ശി​ച്ച പോ​ത്ത് പി​ന്നീ​ട് അ​പ്ര​ത്യ​ക്ഷ​മാ​യി. രാ​ത്രി 10.30ഓ​ടെ കൂ​ട്ടി​ക്ക​ല്‍-​കൊ​ക്ക​യാ​ര്‍-​വെം​ബ്ലി റോ​ഡി​ല്‍ പു​ളി​ക്ക​ത്ത​ടം റ​ബ​ര്‍ ഫാ​ക്ട​റി​ക്ക് സ​മീ​പം പാ​ത​യോ​ര​ത്ത് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ ക​ണ്ടു.

റോ​ഡി​നോ​ടു ചേ​ര്‍ന്നു പോ​ത്തി​നെ ക​ണ്ട യാ​ത്ര​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കാ​ൻ ഭ​യ​പ്പെ​ട്ടു. ഉ​ട​ന്‍ കു​റ്റി​പ്ലാ​ങ്ങാ​ട്ടു​നി​ന്ന് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ നൗ​ഷാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​രെ​ത്തി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പാ​തി​രാ​ത്രി​യോ​ടെ പൂ​വ​ഞ്ചി ഭാ​ഗ​ത്ത് കാ​ട്ടു​പോ​ത്ത് എ​ത്തി​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പു​ര​യി​ട​ങ്ങ​ളി​ല്‍ നി​ല​യു​റ​പ്പി​ച്ച കാ​ട്ടു​പോ​ത്തി​നാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.

ഒ​രാ​ഴ്ച മു​മ്പ് വെം​ബ്ലി-​ക​ന​ക​പു​രം റോ​ഡി​ല്‍ ച​ക്ക​ന ഭാ​ഗ​ത്ത്​ പ​ഞ്ചാ​യ​ത്ത്​ അം​ഗം സ​ഞ്ജി​ത് ശ​ശി ആ​ദ്യം കാ​ട്ടു​പോ​ത്തി​നെ ക​ണ്ടി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ക​ന​ക​പു​രം ടോ​പ്​ ഭാ​ഗ​മാ​യ നി​ര​വു​പാ​റ​യി​ലെ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കു​ര്യ​ന്‍ പോ​ത്തി​നെ ക​ണ്ട് വ​ന​പാ​ല​ക​രെ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വെം​ബ്ലി-​കൊ​ക്ക​യാ​ര്‍ റോ​ഡി​ല്‍ ആ​റു​മു​ക്ക് ഭാ​ഗ​ത്തും കു​റ്റി​പ്ലാ​ങ്ങാ​ട് ജ​ങ്ഷ​നി​ലും പോ​ത്തി​നെ ആ​ളു​ക​ള്‍ ക​ണ്ടെ​ങ്കി​ലും പ​ല​രും ഇ​ത് വി​ശ്വ​സി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് വെ​ള്ള​യാ​ഴ്ച വീ​ണ്ടും മേ​ഖ​ല​യി​ല്‍ കാ​ട്ടു​പോ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newswild buffalo
News Summary - wild buffalo in mundakayam
Next Story