വന്യമൃഗ ആക്രമണം: വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു
text_fieldsവന്യമൃഗ ആക്രമണം നടന്ന സ്ഥലത്ത് വനപാലകർ കാമറ
സ്ഥാപിക്കുന്നു
മുണ്ടക്കയം ഈസ്റ്റ്: ടി.ആർ ആൻഡ് ടി എസ്റ്റേറ്റിൽ ഇ.ഡി.കെ ഡിവിഷനിൽ പശുക്കൾ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ഞായറാഴ്ച പുലർച്ചയാണ് എസ്റ്റേറ്റ് ജീവനക്കാരുടെ രണ്ട് പശുക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിരുന്നു. വന്യജീവികളുടെ കാൽപ്പാടുകൾ പ്രദേശത്ത് പതിഞ്ഞതായും കണ്ടെത്തി. ഏത് മൃഗമാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരണം നൽകിയിട്ടില്ല. തിങ്കളാഴ്ച പുലർച്ചയും മേഖലയിൽ വീണ്ടും മൃഗം എത്തിയതിന് തെളിവായി കാൽപ്പാടുകൾ കണ്ടെത്തിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്.
വന്യമൃഗ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടതോടെ മേഖല വീണ്ടും ഭീതിയുടെ നിഴലിലാണ്. വന്യമൃഗ ആക്രമണം നടന്ന പ്രദേശം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജീനി ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് ബൈജു, പഞ്ചായത്ത് അംഗം ഷീബ എന്നിവർ സന്ദർശിച്ചു