Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightപാര്‍ട്ടി പതാക പൊലീസ്​...

പാര്‍ട്ടി പതാക പൊലീസ്​ പിടിച്ചുവാങ്ങിയതിൽ പ്രതിഷേധമിരമ്പി

text_fields
bookmark_border
Welfare Party
cancel
camera_alt

സ​മ​ര​ക്കാ​രിൽ​നി​ന്ന്​ പ​താ​ക പി​ടി​ച്ചു​വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന പൊ​ലീ​സ്

മു​ണ്ട​ക്ക​യം: അ​റ​സ്​​റ്റ്​ ചെ​യ്ത​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പാ​ര്‍ട്ടി പ​താ​ക പൊ​ലീ​സു​കാ​ര​ന്‍ പി​ടി​ച്ചു​വാ​ങ്ങി​യ​ത് ഏ​റെ​നേ​രം പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഹാ​രി​സ​ണ്‍ മ​ല​യാ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റ്​ ചെ​യ്യ​​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ക​ര്‍ പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റി മു​​ദ്രാ​വാ​ക്യം വി​ളി​ച്ച്​ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ട​യി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി​യു​ടെ പ​താ​ക വ​ലി​ച്ചു ന​ശി​പ്പി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

വാ​ഹ​ന​ത്തി​െൻറ വാ​തി​ലി​ല്‍നി​ന്ന്​ കൊ​ടി മാ​റ്റാ​ന്‍ പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ച​ത​നു​സ​രി​ച്ചു പി​ൻ​സീ​റ്റി​ലി​രു​ന്ന ആ​ളി​ലേ​ക്ക് കൈ​മാ​റി. ക​മ്പി​ക​ള്‍ക്കി​ട​യി​ലൂ​ടെ പ​താ​ക വെ​ളി​യി​ലേ​ക്കി​ട്ടു മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തി​നി​ടെ ഒ​രു പൊ​ലീ​സു​കാ​ര​ന്‍ കൊ​ടി പി​ടി​ച്ചു​വാ​ങ്ങി മ​റ്റൊ​രു പൊ​ലീ​സു​കാ​ര​നു കൈ​മാ​റി. പി.​വി.​സി പൈ​പ്പി​ല്‍ കെ​ട്ടി​യ കൊ​ടി പൈ​പ്പ് ഒ​ടി​ച്ചാ​ണ് പ​താ​ക കൈ​ക്ക​ലാ​ക്കി​യ​ത്. ഇ​തോ​ടെ പ്ര​വ​ര്‍ത്ത​ക​രും പൊ​ലീ​സു​കാ​രും ത​മ്മി​ല്‍ വീ​ണ്ടും സം​ഘ​ര്‍ഷ​ത്തി​ലാ​യി. പി​ന്നീ​ട് സി.​ഐ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം പ​താ​ക പാ​ര്‍ട്ടി നേ​തൃ​ത്വ​ത്തി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party news
News Summary - Welfare Party protests against police action
Next Story