ഒരേ കെട്ടിടത്തിൽ രണ്ട് റേഷൻകടകൾ, ആശങ്കയിൽ കാർഡ് ഉടമകൾ
text_fieldsഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന രണ്ട് റേഷൻകടകൾ
മുണ്ടക്കയം: ജനത്തിന് അന്നം നൽകാൻ റെഡിയായി ഒരേ കെട്ടിടത്തിൽ രണ്ട് റേഷൻകടകൾ സജ്ജമായി നിൽക്കുമ്പോൾ ഏത് കടയിൽ നിന്ന് വാങ്ങണമെന്ന സന്ദേഹം വിടാതെ കാർഡുടമകൾ. കഴിഞ്ഞ 70 വർഷമായി രണ്ട് റേഷൻ കടകൾ ഒരേ കെട്ടിടത്തിന്റെ ഇരുവശങ്ങളിലുമുള്ള മുറികളിലാണ് പ്രവർത്തിക്കുന്നത്. ഒരേ കുടുംബത്തിലെ രണ്ടു പേരാണ് ഇവ നടത്തുന്നത്. മുണ്ടക്കയം എരുമേലി പാതയിലെ കരിനിലം ജംഗ്ഷനിൽ തൊട്ടിപ്പാട്ട് സി.ജെ. ജോസഫിന്റെ ഉടമസ്ഥതയിലുള്ള 1526087 നമ്പറിലുള്ള കടയും ഇവരുടെ ബന്ധുവായ ചേറ്റുകുഴി മോളി ജോസഫിന്റെ ഉടമസ്ഥതയിലുള്ള 1526082 നമ്പറിലുള്ള കടയും തൊട്ടുചേർന്ന് പ്രവർത്തിക്കുന്നത്.
മുന്നൂറോളം കാർഡുകളാണ് ഇരു കടകളിലുമായി ഉള്ളത്. നിലവിലെ സമ്പ്രദായം അനുസരിച്ച് ഏത് റേഷൻ കടയിൽ നിന്നും കാർഡ് ഉടമകൾക്ക് സാധനം വാങ്ങാം. ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും കച്ചവടത്തെ ഇത് ബാധിക്കാറില്ലന്നാണ് ഇരു കടഉടമകളും പറയുന്നത്. സ്ഥിരമായി എത്തുന്നവർ അതാത് കടകളിൽ നിന്ന് തന്നെയാണ് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നത്. കടക്കാർക്ക് കുഴപ്പമില്ലെങ്കിലും അയൽവാസികളും അടുപ്പക്കാരുമാണ് കച്ചവടക്കാരെന്നത് സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് ചെറിയൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഒരിടത്ത് നിന്നും സാധനം വാങ്ങിയാൽ മറ്റൊരു കടക്കാരന് പിണക്കം ഉണ്ടാകുമോ എന്നതാണ് പ്രശ്നം. എന്നാൽ പ്രശ്നങ്ങളൊന്നുമില്ലാതെ ഏഴു പതിറ്റാണ്ടായി സൗഹൃദ വ്യാപാരത്തിലാണ് ഇരു കടക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

