Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightഒന്നരക്കിലോ...

ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
bibin basha and shafeek
cancel
camera_alt

പി​ടി​യി​ലാ​യ ബി​ബി​ൻ ഷാ​യും ഷെ​ഫീ​ക്കും

മു​ണ്ട​ക്ക​യം: ഒ​ന്ന​ര​ക്കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. കൂ​ട്ടി​ക്ക​ൽ, ഇ​ള​ങ്കാ​ട്, കൂ​ന്നാ​ട് റോ​ഡി​ൽ മ​ട​ത്താ​നി​ത്താ​ഴെ ബി​ബി​ൻ ഷാ (30), ​കൊ​ല്ലം​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്​ (21) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം സി.​ഐ വി.​എ​ൻ. സാ​ഗ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വം സം​ബ​ന്ധി​ച്ച്​ പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മേ​ഖ​ല​യി​ൽ ചെ​റു​പ്പ​ക്കാ​ർ​ക്കും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കു​ന്ന​വ​രാ​ണ് സം​ഘം. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഇ​രു​വ​രെ​യും പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി എ​ൻ.​സി. രാ​ജ് മോ​ഹ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ബി​ബി​ൻ ഷാ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ച 1.350 കി.​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബി​ബി​ൻ ഷാ​ക്ക്​ ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്ന​ത് മു​ഹ​മ്മ​ദ് ഷെ​ഫീ​ക്കാ​ണ്. സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ള്ള​താ​യി ക​രു​തു​ന്നു.

പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ വി.​എ​സ്. മു​ര​ളീ​ധ​ര​ൻ, എ​സ്.​ഐ​മാ​രാ​യ അ​നൂ​പ് കു​മാ​ർ, ആ​ർ. രാ​ജേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​ഞ്​​ജു, സ​ന്ദീ​പ്, റോ​ബി​ൻ, ജോ​ബി എ​ന്നി​വ​ർ അ​റ​സ്​​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugpolice'
News Summary - Two arrested for possession of cannabis
Next Story