Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightഇരട്ടവിജയത്തിന്​...

ഇരട്ടവിജയത്തിന്​ ഇരട്ടസഹോദരിമാര്‍

text_fields
bookmark_border
ഇരട്ടവിജയത്തിന്​ ഇരട്ടസഹോദരിമാര്‍
cancel

മുണ്ടക്കയം: ഇരട്ടവിജയത്തിന്​ അങ്കത്തട്ടിലിറങ്ങി ഇരട്ടസഹോദരിമാർ. ഷീലാമ്മയും ജോളിയമ്മയും തെരഞ്ഞെടുപ്പുതിരക്കിലാണ്. ജനനം ഇരട്ടക്കുട്ടികളായി, പഠനം ഒരുമിച്ച്​ ഒരേ സ്‌കൂളില്‍, വിദ്യാഭ്യാസ യോഗ്യതയും തുല്യം-പ്രീ ഡിഗ്രി, ജോലി രണ്ടുപേരും അംഗൻവാടി അധ്യാപികമാര്‍, മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍.

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഇഞ്ചിയാനി വാര്‍ഡില്‍ ഇടതുസ്ഥാനാർഥി ഷീലമ്മ ​െഡാമിനിക് മത്സരിക്കുമ്പോള്‍ കൊക്കയാര്‍ പഞ്ചായത്ത് മുളങ്കുന്ന് വാര്‍ഡിലെ ഇടതു സ്ഥാനാർഥിയാണ് സഹോദരി ജോളിയമ്മ ​െഡാമിനിക്​.രണ്ടുപേരും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം​.

ഇഞ്ചിയാനി പുലിയുറുമ്പില്‍ ​െഡാമിനിക്-റോസമ്മ ദമ്പതികളുടെ മക്കളായ ജോളിയമ്മയും ഷീലമ്മയും അവിചാരിതമായാണ് ​തെരഞ്ഞെടുപ്പുരംഗത്ത് എത്തിയത്. കേരള കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവരാ​െണങ്കിലും രാഷ്​ട്രീയ രംഗത്ത് ഇതാദ്യം.

ഷീലമ്മ ഇഞ്ചിയാനിയിലും ജോളിയമ്മ മരുതുംമൂട്ടിലും അംഗന്‍വാടി അധ്യാപികയായി ജോലിക്ക്​ കയറിയത് മൂന്നുമാസത്തെ വ്യത്യാസത്തിലാണ്​. കന്നിയങ്കമാ​െണങ്കിലും വിജയിക്കുമെന്ന വിശ്വാസമാണ് ഇരുവര്‍ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala CongressCandidatestwin sistersPanchayat election 2020
Next Story