ശാസ്താംകണ്ടത്തില്‍ കുടുംബത്തില്‍നിന്ന് അങ്കത്തിന് മൂന്ന് അംഗനമാര്‍
text_fieldsമുണ്ടക്കയം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശാസ്താംകണ്ടത്തില്‍ കുടുംബത്തില്‍നിന്ന് അങ്കത്തിന് കച്ചകെട്ടുന്നത് മൂന്ന് അംഗനമാര്‍. ഇവരില്‍ രണ്ടുപേര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് തയാറെടുക്കുന്നത്.
മുണ്ടക്കയം പഞ്ചായത്തിലെ 21ാം വാര്‍ഡായ നെന്മേനിയില് കോണ്‍ഗ്രസ് സ്ഥാനാർഥിയായി ശാസ്താംകണ്ടത്തില്‍ സജിമോെൻറ ഭാര്യ സുജ സജിയും (41) ബി.ജെ.പി ടിക്കറ്റില്‍ സജിയുടെ അനുജന് സതീഷിെൻറ ഭാര്യ രാജിയുമാണ് (30) മത്സരരംഗത്ത് ബലാബലം പരീക്ഷിക്കുന്നത്. ഇവരുടെ മൂത്ത സഹോദരന് കോരൂത്തോട് 504 സ്വദേശി ഷാജിയുടെ ഭാര്യ മിനി ഷാജി (44) തൊട്ടടുത്ത പഞ്ചായത്തായ കോരൂത്തോട്ടില്‍ ബി.ജെ.പി സ്ഥാനാർഥിയാണ്. പത്താം വാര്‍ഡായ മൂന്നോലി 504 ഐ.എച്ച്.ഡി.പി വാര്‍ഡിലാണ് മത്സരിക്കുന്നത്. തങ്ങളുടെ കുടുംബത്തില്‍നിന്ന് രണ്ട് ബി.ജെ.പി സ്ഥാനാർഥികളും ഒരു കോണ്‍ഗ്രസ് സ്ഥാനാർഥിയും മത്സരരംഗത്ത് എത്തിയെങ്കിലും പ്രചാരണച്ചൂടിെൻറ ആവേശം പുറത്ത് മാത്രമാണ്.
വീട്ടിലെത്തിയാല്‍ രാഷ്ട്രീയത്തിന് അവധി നല്കി ബന്ധങ്ങള്‍ക്ക് വിലനല്‍കുന്ന സമീപനമാണ് സ്ഥാനാർഥികള്‍ക്കും ഭര്ത്താക്കന്മാര്ക്കുമുള്ളത്.

