Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightമുണ്ടക്കയത്ത് വ്യാപാര...

മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം

text_fields
bookmark_border
theft
cancel
camera_alt

മു​ണ്ട​ക്ക​യ​ത്ത് ഷെ​മീ​ര്‍ കു​രീ​പ്പാ​റ​യു​ടെ ക​ട​യി​ലെ

മോ​ഷ​ണ​ത്തി​ന്റെ സി.​സി ടി.​വി ദൃ​ശ്യം

മു​ണ്ട​ക്ക​യം: ടൗ​ണി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മോ​ഷ​ണം. ക​ട​ക​ളി​ൽ​നി​ന്ന്​ പ​ണ​വും സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച 2.45ഓ​ടെ​യാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ മൂ​ന്നു ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഷെ​മീ​ര്‍ കു​രീ​പ്പാ​റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ സെ​ന്‍ട്ര​ല്‍ ജ​ങ്ഷ​നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി ക​ട, സി.​പി.​എം ഓ​ഫി​സി​നു സ​മീ​പ​ത്തെ ശ്രീ​വി​ലാ​സം സ​രോ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൂ​ള്‍ബാ​ര്‍, കോ​സ്​​വേ ജ​ങ്ഷ​നു സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന സി​ജോ​മോ​ന്‍ ജോ​സ​ഫി​ന്റെ പ​ച്ച​ക്ക​റി ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു മോ​ഷ​ണം.

ഷെ​മീ​ര്‍ കു​രീ​പ്പാ​റ​യു​ടെ ക​ട​യി​ല്‍ ഇ​രു​മ്പു​വേ​ലി വ​ള​ച്ച് അ​ക​ത്തു​ക​യ​റി​യ ക​ള്ള​ന്‍ ക​ട​യി​ല്‍ സൂ​ക്ഷി​ച്ച 5000 രൂ​പ​യും സ​രോ​മ്മ​യു​ടെ കൂ​ള്‍ബാ​റി​ല്‍നി​ന്ന്​ 15,000 രൂ​പ​യും മോ​ഷ്ടി​ച്ചു. ഷെ​മീ​റി​ന്റെ ക​ട​യി​ലെ സി.​സി ടി.​വി​യി​ല്‍നി​ന്ന്​ മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം ക​ണ്ടെ​ത്താ​നാ​യി​ട്ടു​ണ്ട്.

ഹൈ​റേ​ഞ്ച്​ മേ​ഖ​ല​യി​ല്‍ ന​ട​ന്ന മ​റ്റൊ​രു മോ​ഷ​ണ​ത്തി​ലെ പ്ര​തി​ത​ന്നെ​യാ​ണോ ഇ​തെ​ന്ന് പൊ​ലീ​സ് സം​ശി​ക്കു​ന്നു​ണ്ട്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTheftCrime NewsShop
News Summary - Theft in shops in Mundakayam
Next Story