Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightകൂട്ടിക്കല്‍ സാമൂഹിക...

കൂട്ടിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വൈകീട്ട്​ ​ ഒ.പി തുടങ്ങും

text_fields
bookmark_border
കൂട്ടിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വൈകീട്ട്​ ​ ഒ.പി തുടങ്ങും
cancel

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ വൈ​കീ​ട്ട്​ ഒ.​പി​യി​ലേ​ക്ക് ഡോ​ക്ട​റെ​യും ഫാ​ര്‍മ​സി​സ്റ്റി​നെ​യും നി​യ​മി​ച്ച​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ജി​ത ര​തീ​ഷ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക്ക് ശേ​ഷം 1.30 മു​ത​ല്‍ വൈ​കീ​ട്ട് ആ​റ്​ വ​രെ ഡോ​ക്ട​റു​ടെ​യും ഫാ​ര്‍മ​സി​സ്റ്റി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​കും. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ 2023-24 വ​ര്‍ഷം 2.36​ കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ്​ ആ​വി​ഷ്ക​രി​ച്ച​ത്.

എ​രു​മേ​ലി, മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ല്‍ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​ത്. മു​ണ്ട​ക്ക​യം സി.​എ​ച്ച്.​സി എ​ക്സ്​​റേ പ്ലാ​ന്‍റ്, പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്‍റെ പു​തി​യ ബ്ലോ​ക്ക് കെ​ട്ടി​ടം, ഡി​സ്​​പ്ലേ ടോ​ക്ക​ൺ സം​വി​ധാ​നം, എ​ല്‍.​സി.​ഡി പ്രൊ​ജ​ക്ട​ര്‍, പ​ബ്ലി​ക് അ​ഡ്ര​സി​ങ്​ സി​സ്റ്റം, ഡ​യാ​ലി​സി​സ് യൂ​നി​റ്റ് ഉ​ള്‍പ്പെ​ടെ 1.49 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ഈ ​വ​ര്‍ഷം ന​ട​പ്പാ​ക്കു​ന്ന​ത്. എ​രു​മേ​ലി സി.​എ​ച്ച്.​സി​യി​ല്‍ ക്വാ​ര്‍ട്ടേ​ഴ്സ് ന​വീ​ക​ര​ണം,

ഫോ​ഗി​ങ്​ മെ​ഷീ​ന്‍ വാ​ങ്ങ​ല്‍ ഉ​ള്‍പ്പെ​ടെ 68 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ലി ജേ​ക്ക​ബ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജ​യ​ശ്രീ ഗോ​പി​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ളി മ​ടു​ക്ക​കു​ഴി, പി.​കെ. പ്ര​ദീ​പ് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamOPKootikkal Health Center
News Summary - The OP will start in the evening at Kootikkal Health Center
Next Story