Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightക്ഷേത്രത്തിൽ കവർച്ച...

ക്ഷേത്രത്തിൽ കവർച്ച നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
ബി​നു
cancel
camera_alt

ബി​നു

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഏ​ല​പ്പാ​റ, കോ​ഴി​ക്കാ​നം എ​സ്റ്റേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ബി​നു​വാ​ണ്​ (40) അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് സം​ഭ​വം. ബോ​യ്സ് എ​സ്റ്റേ​റ്റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്തെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്ത് പ​ണം​ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ക്ഷേ​ത്ര ഓ​ഫി​സി​ലെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് ഓ​ഫി​സ് മു​റി​യി​ലെ അ​ല​മാ​ര​ക​ൾ ഇ​യാ​ൾ കു​ത്തി​ത്തു​റ​ന്നു. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പൂ​ജാ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും മോ​ഷ്ടി​ച്ചി​രു​ന്നു. പെ​രു​വ​ന്താ​നം സി.​ഐ എ. ​അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​റ്റി​ലെ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​യാ​ൾ​ക്ക്​ കേ​സു​ണ്ട്.

മ​റ്റൊ​രു​കേ​സി​ൽ ശി​ക്ഷ​ക​ഴി​ഞ്ഞ് ജ​യി​ലി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ത്. സ്ഥി​ര​മാ​യി ക്ഷേ​ത്ര​ങ്ങ​ളും പ​ള്ളി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ളാ​ണ് ബി​നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyTempleArrest
News Summary - The-man-who-robbed-the-temple-was-arrested
Next Story