Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightതോട്ടം വനമായി;...

തോട്ടം വനമായി; വന്യമൃഗശല്യം രൂക്ഷം

text_fields
bookmark_border
തോട്ടം വനമായി; വന്യമൃഗശല്യം രൂക്ഷം
cancel
camera_alt

കാ​ടു​ക​യ​റി​യ സ്വ​കാ​ര്യ തോ​ട്ടം

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പെ​രു​വ​ന്താ​നം ടി.​ആ​ർ ആ​ൻ​ഡ്​ ടി ​എ​സ്റ്റേ​റ്റി​ൽ റ​ബ​ർ ടാ​പ്പി​ങ്​ നി​ർ​ത്തി​യ​തോ​ടെ മേ​ഖ​ല​ക​ളി​ൽ കാ​ടു​ക​യ​റി വ​ന​മാ​യി മാ​റി. ഇ​തോ​ടെ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ദേ​ശീ​യ​പാ​ത​യി​ൽ 35ാം മൈ​ൽ മു​ത​ൽ 36ാം മൈ​ൽ വ​രെ​യു​ള്ള മേ​ഖ​ല​യി​ലെ തോ​ട്ട​ത്തി​ലെ റ​ബ​ർ ടാ​പ്പി​ങ്​ നി​ർ​ത്തി​യി​ട്ട്. കാ​ട്ടു​പ​ന്നി​യും കു​റു​ക്ക​നും മ​റ്റ്​ ഇ​ഴ​ജ​ന്തു​ക്ക​ളും നി​റ​ഞ്ഞു.

പ​ക​ലെ​ന്നോ, രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ​യാ​ണ് ദേ​ശീ​യ​പാ​ത ക​ട​ന്ന് പ​ന്നി​യും കു​റു​ക്ക​നും പെ​രു​മ്പാ​മ്പു​ക​ളും എ​ത്തു​ന്ന​ത്. മ​രു​തും​മൂ​ട്, 36ാം മൈ​ൽ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണ് വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. രാ​ത്രി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന മൃ​ഗ​ങ്ങ​ളി​ൽ ഇ​ടി​ച്ച് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്. റ​ബ​ർ​തോ​ട്ട​ത്തി​ലെ കാ​ട്ടു​പ​യ​ർ ഉ​ൾ​പ്പെ​ടെ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് വ​ള​ർ​ന്നു​ക​യ​റി​യ​തോ​ടെ കാ​ൽ​ന​ട​ക്കാ​ർ പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങി​ന​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കും.

കാ​ട് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​നി​ൽ​ക്കു​ന്ന​ത് വ​ൻ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ഉ​ള​വാ​ക്കു​ന്ന​ത്. എ​സ്റ്റേ​റ്റി​ൽ​നി​ന്ന്​ കാ​ട്ടു​പ​യ​ർ വ​ള്ളി​ക​ൾ ദേ​ശീ​യ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളി​ൽ ക​യ​റി മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ത​ട​സ്സ​വും ഉ​ണ്ടാ​കു​ന്നു. എ​സ്റ്റേ​റ്റി​ലെ ഉ​ട​മ റ​ബ​ർ പ്ലാ​ന്‍റി​ങ്​ ഉ​പേ​ക്ഷി​ച്ച മേ​ഖ​ല​യി​ലാ​ണ് മാ​സ​ങ്ങ​ളോം കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ച്ച് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നാ​ശം​വി​ത​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. സ്വ​കാ​ര്യ തോ​ട്ട​മു​ട​മ​യു​ടെ നി​രു​ത്ത​ര​വാ​ദി​ത്ത ന​ട​പ​ടി​ക്കെ​തി​രെ അ​ധി​കാ​രി​ക​ളു​ടെ മൗ​നം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestencroachmentWild Animalsrampant
News Summary - The garden became a forest; Wild animal encroachment is rampant
Next Story