വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
text_fieldsഉമേഷ്
മുണ്ടക്കയം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം കുമ്പളവയലില് വീട്ടിൽ ഉമേഷിനെയാണ് (23) അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായ പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് കേസെടുത്തു. യുവതി പരാതി നല്കിയതറിഞ്ഞ് കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. മുണ്ടക്കയം എസ്.എച്ച്.ഒ എ. ഷൈന്കുമാര്, എസ്.ഐ പി.എസ്. അനീഷ്, സി.പി.ഒമാരായ ജോണ്സൺ, പി.ടി. രഞ്ജിത് എന്നിവര് ചേര്ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

