മഴ, കാറ്റ്: മുണ്ടക്കയത്ത് വ്യാപക നാശം
text_fieldsകാറ്റിൽ മരം വീണപ്പോൾ
മുണ്ടക്കയം: കാറ്റിലും മഴയിലും മുണ്ടക്കയം മേഖലയിൽ വ്യാപകനാശം. തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റ് ഇഞ്ചിയാനി, സ്രാമ്പി, ചിറ്റടി ഭാഗങ്ങളിൽ വ്യാപകമായി നാശംവിതച്ചു. കൃഷിയും വലിയതോതിൽ നശിച്ചു. മുണ്ടക്കയം പാറത്തോട് സെക്ഷനുകളിലായി ഇരുപതോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. വ്യാപകമായി വൈദ്യുതി ലൈനുകളും തകർന്നു. മേഖലയിലെ വൈദ്യുതിബന്ധം പൂർണമായും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ഞൂറിൽ അധികം വാഴ, 400 ഓളം റബർ മരങ്ങൾ, 50ലധികം തേക്കുമരങ്ങൾ, ജാതി, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. രണ്ടു വീടുകൾക്ക് പൂർണ്ണമായും നാശനഷ്ടങ്ങൾ സംഭവിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.വി.അനിൽ കുമാർ, ഷിജി ഷാജി, ഷീല ഡോമിനിക്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.