പൊലീസുകാനെ മർദിച്ച സംഭവം: ചുമട്ടുതൊഴിലാളികളെ അറസ്റ്റ് ചെയ്തു
text_fieldsഅറസ്റ്റിലായ പ്രതികൾ
മുണ്ടക്കയം: പൊലീസുകാരനെ മർദിച്ച സംഭവത്തിൽ നാലു ചുമട്ടുതൊഴിലാളികളെ അറസ്റ്റ് ചെയ്തു.
മുണ്ടക്കയം ടൗണില്‍ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ കയറ്റിറക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനെ കൈയേറ്റം ചെയ്ത കേസില്‍ ടൗണിലെ ചുമട്ടുതൊഴിലാളികളായ മുണ്ടക്കയം കിഴക്കേമുറിയില്‍ ജെയ്മോൻ (39), മുപ്പത്തിനാലാംമൈല്, പുതുപ്പറമ്പില്‍, സന്തോഷ് (39), വരിക്കാനി, ചൂണ്ടച്ചേരില്‍ ജെബി (43), മുണ്ടമറ്റം പുതുപ്പറമ്പില്‍ അനില്‍കുമാർ (36) എന്നിവരെയാണ് മുണ്ടക്കയം സി.ഐ ഷിബുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നായിരുന്നു സംഭവം.
ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ സാധനങ്ങള്‍ കയറ്റിറക്കുന്നതിനിടയില് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ചുമട്ടുതൊഴിലാളികളും തമ്മിലുണ്ടായ വാക്കേറ്റം കൈയേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാന്‍ഡ് ചെയ്തു.

