Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightനവകേരള സദസ്സ്​...

നവകേരള സദസ്സ്​ മുണ്ടക്കയത്ത് ഒരുക്കമായി

text_fields
bookmark_border
നവകേരള സദസ്സ്​ മുണ്ടക്കയത്ത് ഒരുക്കമായി
cancel

മു​ണ്ട​ക്ക​യം: ന​വ​കേ​ര​ള സ​ദ​സ്സി​ന്​ മു​ണ്ട​ക്ക​യ​ത്ത് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യെ​ന്ന്​ സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 12ന് ​വെ​കീ​ട്ട്​ മൂ​ന്നി​ന് മു​ണ്ട​ക്ക​യം സെൻറ്​ മേ​രീ​സ് പ​ള്ളി വ​ള​പ്പി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലാ​ണ് പ​രി​പാ​ടി. അ​ന്ന്​ രാ​വി​ലെ പ​ത്തു മു​ത​ൽ 25 കൗ​ണ്ട​റു​ക​ളി​ൽ പ​രാ​തി സ്വീ​ക​രി​ക്കും. സ്ത്രീ​ക​ൾ​ക്ക്​ അ​ഞ്ചും മു​തി​ർ​ന്ന​വ​ർ​ക്ക് ര​ണ്ടും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഒ​ന്നും കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. 16000 പേ​ർ​ക്കു​ള്ള ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ളു​ള്ള പ​ന്ത​ലാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്റ്റേ​ജി​ൽ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഞാ​യ​റാ​ഴ്ച മ​ണ്ഡ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ദീ​പം തെ​ളി​ച്ച് പ്ര​ച​ര​ണം ന​ട​ത്തും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ, സി.​പി.​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ്‌, സി.​പി.​ഐ നേ​താ​വ് കു​ര്യാ​ക്കോ​സ്, എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ അ​ഡ്വ. സാ​ജ​ൻ കു​ന്ന​ത്ത്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ രേ​ഖ ദാ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​വി. അ​നി​ൽ​കു​മാ​ർ, പ്ര​ചാ​ര​ണ വി​ഭാ​ഗം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഇ​ക്ബാ​ൽ ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ത​ഹ​സി​ൽ​ദാ​ർ സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava Kerala Sadas
News Summary - nava kerala sadas
Next Story