Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2026 12:12 PM IST Updated On
date_range 7 Feb 2026 12:12 PM ISTപൊന്നിലും വിലയുള്ള മനസ്സ്; കളഞ്ഞുകിട്ടിയ മൂന്നേകാൽ പവൻ മാല തിരികെ നൽകി യുവാവ്
text_fieldsbookmark_border
camera_alt
കളഞ്ഞുകിട്ടിയ മൂന്നേകാൽ പവൻ താലിമാല റോമിസൺ ഉടമയായ ലതക്ക് കൈമാറുന്നു
Listen to this Article
മുണ്ടക്കയം: കളഞ്ഞുകിട്ടിയ മൂന്നേകാൽ പവൻ താലിമാല തിരികെ നൽകി യുവാവ്. പഴയമുണ്ടക്കയം റെജീന ഹൗസിൽ റോമിസൺ (47) ആണ് മാല ഉടമക്ക് നൽകിയത്.
വെള്ളിയാഴ്ച രാവിലെ 10ഓടെ മുണ്ടക്കയം ടൗണിന് സമീപമുള്ള ചെക്ക് ഡാമിൽ തുണി അലക്കാൻ പോയപ്പോഴാണ് റോമിസണിന് മാല ലഭിച്ചത്. താലി ഉൾപ്പെടെയുള്ള മാല ഇദ്ദേഹവും സുഹൃത്തും ചേർന്ന് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ഇതേസമയം മാല നഷ്ടപ്പെട്ട പാലമൂട്ടിൽ ലത പുരുഷനും കുടുംബാംഗങ്ങളും മാല തിരിയുന്നതിനിടെ സ്റ്റേഷനിൽ മാല ലഭിച്ചതായി അറിയുകയായിരുന്നു. തുടർന്ന് റോമിസൺ പൊലീസ് ഇൻസ്പെക്ടർ രാകേഷിന്റെ സാന്നിധ്യത്തിൽ മാല ലതക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

