Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightവിദേശജോലി വാഗ്ദാനം...

വിദേശജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി തട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ബാ​ബു മാ​ത്യു​

മു​ണ്ട​ക്ക​യം: വി​ദേ​ശ​ത്തേ​ക്ക് ജോ​ലി​വി​സ​യും വി​സി​റ്റി​ങ്​ വി​സ​യും ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി ഒ​ന്ന​ര​ക്കോ​ടി​യോ​ളം ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട്, സു​ൽ​ത്താ​ൻ​ബ​ത്തേ​രി സ്വ​ദേ​ശി ബാ​ബു മാ​ത്യു​വി​നെ​യാ​ണ് (47) മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന്യൂ​സി​ല​ൻ​ഡി​ലും ഇ​സ്രാ​യേ​ലി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 1,62,5,0000ത്തോ​ളം രൂ​പ​യാ​ണ്​ നി​ര​വ​ധി ആ​ളു​ക​ളി​ൽ​നി​ന്ന്​ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ​നി​ന്ന്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി എം. ​അ​നി​ൽ​കു​മാ​ർ, മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ എ.​ഷൈ​ൻ കു​മാ​ർ, എ​സ്.​ഐ കെ.​വി. വി​പി​ൻ, എ.​എ​സ്.​ഐ കെ.​ജി. മ​നോ​ജ് , സി.​പി.​ഒ റോ​ബി​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsCheating
News Summary - Man arrested for extorting money by offering job
Next Story