കെ.വി. കുര്യന് അനുസ്മരണം
text_fieldsമുണ്ടക്കയം: വേലനിലം കുടിവെള്ള പദ്ധതി സ്ഥാപകനും മുന്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എയുമായ കെ.വി. കുര്യന്റെ അഞ്ചാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി പ്രസിഡന്റ് കെ.കെ. കുര്യന് പൊട്ടംകുളം അധ്യക്ഷത വഹിച്ചു. ആശാഭവനിലെ അന്തേവാസികള്‍ക്ക് എം.പി വസ്ത്രം വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം പി.ആര്. അനുപമ, കിന്‍ഫ്ര ഫിലിം വിഡിയോ പാര്‍ക്ക് ചെയര്മാന് ജോര്‍ജുകുട്ടി ആഗസ്തി, വാര്‍ഡ് മെംബര്‍ ജോമി തോമസ്, കെ.പി. നാസറുദ്ദീന്‍, റോയി കപ്പലുമാക്കല്‍, കെ.എസ്. രാജു, അനിത ഷാജി, ഷുക്കൂര്‍ കുതിരംകാവില്‍, അഷ്്റഫ് കല്ലുപുരക്കല്‍, അജീഷ് വേലനിലം, കെ.കെ. ഹനീഫ, മോഹനന് കടൂപറമ്പില്, തങ്കപ്പന് ഞാറയ്ക്കല്‍, റോയി തുടങ്ങിയവര്‍ സംസാരിച്ചു.

