മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കോവിഡ് സെൻററിൽ രോഗികളോട് ചില ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായി പരാതി.
രോഗംബാധിച്ച് ശരീരീക മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളോട് വനിത ജീവനക്കാരിൽ ചിലർ മോശമായി പെരുമാറുന്നതായാണ് ആക്ഷേപം.വിഷയം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല. ഇതോടെ പരാതി പറയുന്നവരെ തെരഞ്ഞുപിടിച്ച് മോശമായി പെരുമാറുകയാണ്.
ഹൃദ്രോഗികളോട് പോലും ഇവർ അപമര്യാദയായി പെരുമാറുകയാണ്. പരാതി പറയുന്നവരെ മനഃപൂർവമായി ഒന്നിലധികം തവണ സ്രവപരിശോധന നടത്തിയതായും ആക്ഷേപമുണ്ട്.