Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightഭൂമി കൈയേറ്റം:...

ഭൂമി കൈയേറ്റം: ഹാരിസണിന്​ സർക്കാറി​െൻറയും മുന്നണികളുടെയും അവിഹിത പിന്തുണ –ഹമീദ് വാണിയമ്പലം

text_fields
bookmark_border
ഭൂമി കൈയേറ്റം: ഹാരിസണിന്​ സർക്കാറി​െൻറയും മുന്നണികളുടെയും അവിഹിത പിന്തുണ –ഹമീദ് വാണിയമ്പലം
cancel
camera_alt

മു​ണ്ട​ക്ക​യം മു​റി​ക​ല്ലും​പു​റം ഭൂ​സ​മ​ര​സ​മി​തി പോ​രാ​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം സം​സാ​രി​ക്കു​ന്നു

മു​ണ്ട​ക്ക​യം: രാ​ജ്യ​ത്തെ എ​ല്ലാ നി​യ​മ​ങ്ങ​ളും അ​ട്ടി​മ​റി​ച്ചും വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും ല​ക്ഷ​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന ഹാ​രി​സ​ണി​ന് കാ​ലാ​കാ​ല​ങ്ങ​ളാ​യി സ​ർ​ക്കാ​റു​ക​ളു​ടെ​യും ഇ​ട​തു വ​ല​തു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും അ​വി​ഹി​ത പി​ന്തു​ണ​യു​ണ്ടെ​ന്ന്​ വെ​ൽ​െ​ഫ​യ​ർ​പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. മു​ണ്ട​ക്ക​യം മു​റി​ക​ല്ലും​പു​റം ഭൂ​സ​മ​ര​സ​മി​തി പോ​രാ​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹാ​രി​സ​ണി​െൻറ എ​ല്ലാ ഭൂ​മി​യും ​ൈക​യേ​റ്റ​മാ​ണ്. മു​ൻ​സ​ർ​ക്കാ​റു​ക​ൾ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​ൻ ന​ട​ത്തി​യ ചെ​റി​യ നീ​ക്ക​ങ്ങ​ൾ പോ​ലും അ​ട്ടി​മ​റി​ച്ച്​ സം​സ്ഥാ​ന​ത്തെ തീ​റെ​ഴു​തി​ക്കൊ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​റി​ക്ക​ലും​പു​റ​ത്തെ പു​റ​മ്പോ​ക്കു നി​വാ​സി​ക​ളെ കു​ടി​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഏ​തു നീ​ക്ക​ത്തെ​യും പാ​ർ​ട്ടി ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ.​നി​സാം, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ബാ​ഷാ, പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ൻ​റ്​ ജ​ലാ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ ആ​ത്ര​ചേ​രി, സെ​ക്ര​ട്ട​റി പി.​പി.​സ​മ​ദ്, ഭൂ​സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ ബി​ജു, മോ​ളി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കോ​ട്ട​യം ജി​ല്ലാ പ​ര്യ​ട​ന​ത്തി​െൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​പ്ര​സി​ഡ​ൻ​റ്​ പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ച്ചു. ഈ​രാ​റ്റു​പേ​ട്ട​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​കെ.​എം.​സാ​ദി​ഖ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​യ​മോ​ൾ, ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ൽ ക​മ്മി​റ്റി കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്.​കെ. നൗ​ഫ​ൽ, സ​ഹ​ലാ ഫി​ർ​ദൗ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harrisonwelfareparty
News Summary - Harrison has undue support from the government and political parties
Next Story