Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_right'ഹലാൽ' ദൈവനാമത്തിൽ...

'ഹലാൽ' ദൈവനാമത്തിൽ അറുത്ത മാംസാഹാരം മാത്രമല്ല –സി.ടി. സുഹൈബ്

text_fields
bookmark_border
ഹലാൽ ദൈവനാമത്തിൽ അറുത്ത മാംസാഹാരം മാത്രമല്ല –സി.ടി. സുഹൈബ്
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മു​ണ്ട​ക്ക​യം ഏ​രി​യ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്


സി.​ടി. സു​ഹൈ​ബ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ന്നു


മു​ണ്ട​ക്ക​യം: ഹ​ലാ​ൽ ഭ​ക്ഷ​ണം എ​ന്ന​ത് ദൈ​വ​നാ​മ​ത്തി​ൽ അ​റു​ത്ത കേ​വ​ലം മാം​സാ​ഹാ​രം മാ​ത്ര​മ​ല്ലെ​ന്ന്​ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​ടി. സു​ഹൈ​ബ്. ദൈ​വി​ക മാ​ർ​ഗ​ത്തി​ൽ നേ​രാ​യ രീ​തി​യി​ൽ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ പ​ണം​കൊ​ണ്ട് അ​നു​വ​ദ​നീ​യ​മാ​യ ഭ​ക്ഷ​ണം കൂ​ടി​യാ​ണ്​ ഹ​ലാ​ൽ.

ഇ​സ്​​ലാ​മി​ലെ ഇ​ത്ത​രം മൂ​ല്യ​വ​ത്താ​യ സം​ഗ​തി​ക​ളെ ഇ​ത​ര മ​ത​സ്ഥ​ർ ഇ​ട​പ​ഴ​കി ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​ൽ തെ​റ്റാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​രു​ടെ രാ​ഷ്്ട്രീ​യ ല​ക്ഷ്യം പൊ​തു​ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'ഇ​സ്‌​ലാം ആ​ശ​യ സം​വാ​ദ​ത്തിെൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ' കാ​മ്പ​യിെൻറ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യം ഏ​രി​യ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഏ​രി​യ പ്ര​സി​ഡ​ൻ​റ് കെ.​പി. മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മു​ണ്ട​ക്ക​യം ടൗ​ൺ ജു​മാ​മ​സ്ജി​ദ് ഇ​മാം അ​ബ്്ദു​ൽ റ​ഷീ​ദ് മൗ​ല​വി, പെ​രു​വ​ന്താ​നം ജു​മാ​മ​സ്ജി​ദ് ചീ​ഫ് ഇ​മാം ജൗ​ഹ​റു​ദ്ദീ​ൻ മൗ​ല​വി, വ​ണ്ട​ൻ​പ​താ​ൽ ജു​മാ​മ​സ്ജി​ദ് ഇ​മാം ഷാ​ജ​ഹാ​ൻ മൗ​ല​വി അ​ൽ​ഖാ​സി​മി, പു​ത്ത​ൻ​ച​ന്ത ജു​മാ​മ​സ്ജി​ദ് ഇ​മാം അ​ബ്്ദു​ൽ ഗ​ഫൂ​ർ മൗ​ല​വി അ​ൽ ഖാ​സി​മി, 504 കോ​ള​നി ബി​ലാ​ൽ മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് ന​ജാ​ദ് മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​രി​നി​ലം ജു​മാ മ​സ്ജി​ദ് ഇ​മാം ഹം​ദു​ല്ല മൗ​ല​വി​യും പ​ങ്കെ​ടു​ത്തു. മു​ണ്ട​ക്ക​യം മ​സ്ജി​ദു​ൽ വ​ഫാ ഇ​മാം ഷി​ഹാ​ബ് കാ​സിം മൗ​ല​വി സ​മാ​പ​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​പി. ഇ​ബ്രാ​ഹീം​കു​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​കെ. ജ​ലാ​ലു​ദ്ദീ​ൻ ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamath e islamihalal
News Summary - 'Halal' is not just meat slaughtered in the name of God - CT Suhaib
Next Story