Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightമുണ്ടക്കയത്തി​െൻറ പഴമ...

മുണ്ടക്കയത്തി​െൻറ പഴമ കാണ​േണാ; ജോയിയുടെ വീട്ടിൽ പോയാൽ മതി

text_fields
bookmark_border
മുണ്ടക്കയത്തി​െൻറ പഴമ കാണ​േണാ; ജോയിയുടെ വീട്ടിൽ പോയാൽ മതി
cancel
camera_alt

ജോയിയുടെ കരവിരുതിൽ വിരിഞ്ഞ മുണ്ടക്കയത്തി​െൻറ പഴമയുടെ ചെറുരൂപങ്ങൾ (ഇ​ൻസൈറ്റിൽ, ശരത്​)

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ചി​റ്റ​ടി പ​ള്ളി​ക്കു​ന്നേ​ല്‍ ജോ​യി​യു​ടെ (40)വീ​ട്ടി​ലെ​ത്തി​യാ​ല്‍ പ​ഴ​യ മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ പ്ര​തീ​തി​യാ​ണ്.

അ​ര നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള മു​ണ്ട​ക്ക​യം സി​നി​മ തി​യ​റ്റ​ര്‍, നാ​ട​റി​ഞ്ഞ മു​ണ്ട​ക്ക​യ​ത്തി​െൻറ ഗാ​ല​ക്‌​സി തി​യ​റ്റ​ര്‍, നാ​ഷ​ന​ല്‍ പെ​ര്‍മി​റ്റ് ലോ​റി​ക​ള്‍, മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ലെ നി​ര​വ​ധി സ്വ​കാ​ര്യ- കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ എ​ല്ലാം ജോ​യി​യു​ടെ സ്വീ​ക​ര​ണ​മു​റി​യി​ല്‍ റെ​ഡി. കാ​ർ​ഡ് ബോ​ര്‍ഡി​ലും ഫോ​റ​ക്‌​സ് ഷീ​റ്റി​ലു​മാ​യാ​ണ്​ ജോ​യി മാ​തൃ​ക​ക​ൾ ഒ​രു​ക്കി​യ​ത്.

15 വ​ര്‍ഷം മു​മ്പ് പൊ​ളി​ച്ചു​നീ​ക്കി​യ മു​ണ്ട​ക്ക​യം തി​യ​റ്റ​റി​െൻറ മാ​തൃ​ക ഒ​റി​ജി​ന​ലി​​നെ വെ​ല്ലു​ന്ന​താ​ണ്. ഗാ​ല​ക്‌​സി തി​യ​റ്റ​ർ ഭി​ത്തി​യി​ലെ മാ​ര്‍പാ​പ്പ​യു​ടെ ചി​ത്രം​പോ​ലും അ​തേ​പ​ടി ത​യാ​റാ​ക്കി​യി​രി​ക്കു​ന്നു.

എ​ന്നു​മാ​ത്ര​മ​ല്ല, മൊ​ബൈ​ല്‍ ഫോ​ണും വൈ​ദ്യു​തി​യും ഘ​ടി​പ്പി​ച്ച്​ ഗാ​ല​ക്‌​സി​യി​ല്‍ മോ​ഹ​ന്‍ലാ​ലി​െൻറ 'സ്ഫ​ടി​കം' സി​നി​മ​യും കാ​ണാം. 20 വ​ര്‍ഷം മു​മ്പ് തി​യ​റ്റ​റി​ല്‍ കാ​ണി​ച്ചി​രു​ന്ന ഓ​പ്പ​ണി​ങ്ങും ലൈ​റ്റി​ങ്ങും മാ​ത്ര​മ​ല്ല, അ​ക്കാ​ല​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ ​ൈസ്ല​ഡു​ക​ളും വി​ഡി​യോ​യാ​യി കാ​ണാം.

ബ​സു​ക​ളു​ടെ മാ​തൃ​ക യ​ഥാ​ർ​ഥ​മാ​ണെ​ന്ന പ്ര​തീ​തി സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്. സീ​റ്റു​ക​ൾ, സ്​​റ്റി​യ​റി​ങ്, ഡീ​സ​ല്‍ ടാ​ങ്ക്, എ​ന്‍ജി​ന്‍ ഭാ​ഗം എ​ല്ലാം ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന സൂ​പ്പ​ര്‍ ബ​സു​ക​ള്‍. നി​ർ​മാ​ണ​ത്തി​ന് ആ​കെ ചെ​ല​വ​ഴി​ച്ച​ത് നാ​ലു​നാ​ള്‍ മാ​ത്രം. 'ദൃ​ശ്യം' സി​നി​മ​യി​ലെ പൊ​ലീ​സ് സ്​​േ​റ്റ​ഷ​െൻറ മാ​തൃ​ക​യും നി​ര്‍മി​ച്ചി​ട്ടു​ണ്ട്.

പ​ള്ളി​ക്കു​ന്നേ​ല്‍ പ​രേ​ത​നാ​യ പൗ​ലോ​സ്-​റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ജോ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ഫെ​ഡ​റ​ല്‍ ബാ​ങ്ക് ശാ​ഖ ജീ​വ​ന​ക്കാ​ര​നാ​ണ്.

ലോ​ക്ഡൗ​ണി​ല്‍ മൂ​ന്നു​ദി​വ​സം മാ​ത്ര​മേ ജോ​ലി​യു​ള്ളൂ. ബാ​ക്കി ദി​വ​സ​ങ്ങ​ള്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ക്ക്​ വി​നി​യോ​ഗി​ക്കു​ക​യാ​ണ്. ന​ല്ല ചി​ത്ര​കാ​ര​ന്‍കൂ​ടി​യാ​ണ്. മൈ​ലേ​ത്ത​ടി സി.​എം.​എ​സ്.​എ​ല്‍.​പി സ്‌​കൂ​ളി​ലും ഇ​ഞ്ചി​യാ​നി ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ലും പ​ഠ​നം ന​ട​ത്തി​യ ജോ​യി ചെ​റു​പ്രാ​യ​ത്തി​ല്‍ത​ന്നെ ചി​ത്ര​ര​ച​ന​യ​ട​ക്ക​മു​ള്ള രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

സ​ഹോ​ദ​ര​നും അ​ധ്യാ​പ​ക​നു​മാ​യ റോ​യി​യും ചി​ത്ര​കാ​ര​നാ​ണ്. ജോ​യി​യും റോ​യി​യും ചേ​ര്‍ന്ന്​ ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍ഷം നി​ര​വ​ധി അം​ഗ​ന്‍വാ​ടി​ക​ളു​ടെ ഭി​ത്തി​ക​ളി​ല്‍ പെ​യി​ൻ​റി​ങും ചി​ത്ര​ര​ച​ന​യും ന​ട​ത്തി​യി​രു​ന്നു.

ഭാ​ര്യ സു​മ​യു​ടെ​യും മ​ക്ക​ളാ​യ അ​മ​ല്‍, ആ​ദി​ല്‍ എ​ന്നി​വ​രു​ടെ​യും പൂ​ര്‍ണ പി​ന്തു​ണ​യും ല​ഭി​ക്കു​ന്ന​താ​യി ജോ​യി 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. ഇ​നി ഒ​ന്ന് ഒ​റ്റ​പ്പാ​ലം​വ​രെ പോ​ക​ണം.

നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ഇ​ടം​നേ​ടി​യ വ​രി​ക്കാ​ശ്ശേ​രി മ​ന​യൊ​ന്ന്​ ക​ണ്ട് മാ​തൃ​ക ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ട്. മ​ന​യു​ടെ ചി​ത്രം കൈ​വ​ശ​മു​െ​ണ്ട​ങ്കി​ലും നേ​രി​ല്‍ക​ണ്ട്​ ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം.

Show Full Article
TAGS:mundakkayam Joey's house 
News Summary - Do not look old in the mundakkayam; Just go to Joey's house
Next Story