മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പീഡനക്കേസ് പ്രതി പിടിയിൽ
text_fieldsമുണ്ടക്കയം: 17കാരിയെ പീഡിപ്പിച്ച കേസിൽ ഇരുമ്പൂന്നിക്കര കോച്ചേരിയിൽ രാഹുൽ രാജ് (23) അറസ്റ്റിൽ. ഇളംകാട് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഒളിവിൽപോയി. പ്രതിയുടെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.
മലേഷ്യക്ക് പോകാൻ തയാറെടുത്തിരുന്ന യുവാവിന്റെ പാസ്പോർട്ട് പൊലീസ് ശേഖരിച്ചു. തുടർന്ന് ടവർ ലൊക്കേഷൻ നോക്കി മണിപ്പുഴയിൽ ഉണ്ടെന്ന് മനസ്സിലാക്കി പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടർന്ന് എരുമേലിയിൽനിന്ന് കാഞ്ഞിരപ്പള്ളിയിലെത്തി കോട്ടയം ബസിൽ മൊബൈൽ ഫോൺ ഉപേക്ഷിച്ചശേഷം പ്രതി എരുമേലിക്ക് തിരികെ പോയി. ഫോൺ ലൊക്കേഷൻ നോക്കി ഒരുസംഘം പൊലീസ് ബസിനുപിന്നാലെ പോയി. എ
ങ്കിലും മണിപ്പുഴയിൽ മറ്റൊരു സംഘം മഫ്തിയിൽ ഉണ്ടായിരുന്നു. തിരികെയെത്തിയ യുവാവിനെ അവർ പിടികൂടി. സി.ഐ എ. ഷൈൻകുമാർ, എസ്.ഐമാരായ മനോജ് കുമാർ അനൂപ്, എ.എസ്.ഐ ജി. രാജേഷ്, സീനിയർ സി.പി.ഒമാരായ ജോഷി, രഞ്ജു, സി.പി.ഒ രഞ്ജിത് എസ്. നായർ, റോബിൻ റഫീഖ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.