മുണ്ടക്കയം ഇനി കാമറക്കണ്ണിൽ
text_fieldsമുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായികൾ, റെസി. അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെ ടൗണിലും സമീപപ്രദേശങ്ങളിലും സി.സി ടി.വി കാമറ സ്ഥാപിക്കുവാൻ സർവകക്ഷി യോഗം തീരുമാനിച്ചു. പ്രസിഡന്റ് രേഖാദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ. പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി.വി. അനിൽകുമാർ, ഷിജി ഷാജി, മെംബർമാരായ ബെന്നി ചേറ്റുകുഴി, ജിനീഷ് മുഹമ്മദ്, സുലോചന സുരേഷ്, രാജേഷ് പി.ആർ, പ്രസന്ന ഷിബു, സിനിമോൾ, ജാൻസി തൊട്ടിപ്പാട്ട്, ജോമി തോമസ്, റെയ്ച്ചൽ തോമസ്, സൂസമ്മ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം.ജി രാജു, ചാർളി കോശി, ആർ.സി നായർ, ഫസൽ ഹഗ്, സിജു കൈതമറ്റം, സെയ്ത്, വ്യാപാരി വ്യവസായ പ്രതിനിധികളായ ടി.എസ്. റഷീദ്, അനിൽ, സുനിത, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

