Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightകോവിഡില്‍ മങ്ങിയ...

കോവിഡില്‍ മങ്ങിയ ആഘോഷത്തിലും ഐഷാബീവി ഉമ്മയുടെ ഓര്‍മ ഹജ്ജിലും പുണ്യഭൂമിയിലെ കര്‍മങ്ങളിലും

text_fields
bookmark_border
കോവിഡില്‍ മങ്ങിയ ആഘോഷത്തിലും ഐഷാബീവി ഉമ്മയുടെ ഓര്‍മ ഹജ്ജിലും പുണ്യഭൂമിയിലെ കര്‍മങ്ങളിലും
cancel
camera_alt

ഐ​ഷാ​ബീ​വി ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ൽ

മു​ണ്ട​ക്ക​യം: ഐ​ഷാ​ബീ​വി ഉ​മ്മ​ക്ക്​​ ഇ​ത് 82ാം ബ​ലി​പ്പെ​രു​ന്നാ​ള്‍, കോ​വി​ഡി​ല്‍ മ​ങ്ങി​യ ആ​ഘോ​ഷ​ത്തി​ലും ഉ​മ്മ​യു​ടെ ഓ​ര്‍മ ഹ​ജ്ജി​ലും പു​ണ്യ​ഭൂ​മി​യി​ലെ ക​ര്‍മ​ങ്ങ​ളി​ലു​മാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ നാ​ട് വി​റ​ങ്ങ​ലി​ച്ചു​നി​ല്‍ക്കു​മ്പോ​ള്‍ അ​ള​വ് കു​റ​ച്ചു​ള്ള ബ​ലി​പ്പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം മാ​ത്ര​മെ ഉ​ള്ളൂ​വെ​ന്നു ഐ​ഷാ​ബീ​വി പ​റ​യു​ന്നു.

മു​ണ്ട​ക്ക​യം, മു​ള​ങ്കു​ന്നു പു​തു​പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ക​നി​റാ​വു​ത്ത​റു​ടെ ഭാ​ര്യ ഐ​ഷാ​ബീ​വി​ക്ക്​ പ​ഴ​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ നൂ​റു​നാ​വാ​ണ്. അ​ല​ങ്കാ​ര​വും ആ​ചാ​ര​ങ്ങ​ളും കു​ട്ടി​ക​ളെ ഉ​മ്മ​മാ​ര്‍ എ​ണ്ണ​തേ​പ്പി​ച്ചു​ള്ള ആ​ഘോ​ഷ​മാ​യ കു​ളി​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ മൈ​ലാ​ഞ്ചി അ​ണി​യ​ലു​മൊ​ക്കെ പ​ഴ​ങ്ക​ഥ​യാ​യ​താ​യി ഐ​ഷാ​ബി​വി പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ ചെ​റു​പ്പ​കാ​ല​ത്തു​ള്ള പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം ഇ​ന്ന് ഓ​ര്‍മ​യി​ല്‍ ഒ​തു​ങ്ങി.

പെ​രു​ന്നാ​ള്‍ എ​ത്തു​ന്ന​തോ​ടെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി ആ​ഘോ​ഷ​ത്തി​നാ​യി ത​യാ​റെ​ടു​ക്കും. ശു​ദ്ധി​യു​ള്ള​വ​രെ നാ​ഥ​ന്‍ ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​മെ​ന്ന്​ ഈ ​ഉ​മ്മ പ​റ​യു​ന്നു. ചെ​റി​യ​പെ​രു​ന്നാ​ളും ബ​ലി​പ്പെ​രു​ന്നാ​ളും മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്ന ആ​ഘോ​ഷം അ​ക്കാ​ല​ത്ത് ജ​നം ഏ​റ്റെ​ടു​ത്തി​രു​ന്നു. പെ​രു​ന്നാ​ള്‍ ത​ലേ​ന്നും ഒ​രു പെ​രു​ന്നാ​ളു ത​ന്നെ​യാ...​മ​ണ്ണെ​ണ്ണ വി​ള​ക്കി​െൻറ വെ​ളി​ച്ച​മാ​യാ​ലും അ​തു രാ​ത്രി വൈ​കി​യാ​വും വീ​ട്ടി​ല്‍ അ​ണ​യു​ക, അ​തു​വ​രെ വീ​ട്ടു​മു​റ്റ​ത്ത് കൂ​ട്ടം​കൂ​ടി​യി​രു​ന്നു മൈ​ലാ​ഞ്ചി​യും പാ​ട്ടു​പാ​ട​ലും എ​ല്ലാം സ​ജീ​വ​മാ​വും. വെ​ല്ലു​മ്മ​മാ​ര്‍ ച​രി​ത്ര ക​ഥ​ക​ളു​മാ​യി എ​ത്തു​മ്പോ​ള്‍ ആ​ഘോ​ഷ​ത്തി​നു മി​ക​വു​കൂ​ടും. അ​ക്കാ​ല​ത്തെ വ​ട്ടം​കൂ​ടി​യു​ള്ള പെ​രു​ന്നാ​ള്‍ ത​ലേ​ന്ന്​ ഇ​ന്ന്​ ഒ​രു​വീ​ട്ടി​ലും ഇ​ല്ല. പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​യ​ല്‍വ​ക്ക​ത്തെ സ​ഹോ​ദ​ര സ​മു​ദാ​യ​ത്തി​ല്‍പെ​ട്ട കൂ​ട്ടു​കാ​രു​മാ​യി ഒ​രു​മി​ച്ചി​രു​ന്നു​ള്ള ഭ​ക്ഷ​ണം പ​തി​വാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന​ത് അ​ന്യ​മാ​യി.

ക​ങ്ങ​ഴ, പ​ത്ത​നാ​ട്, ചേ​രി​യി​ല്‍ ഹ​സ​ന്‍ റാ​വു​ത്ത​റു​ടെ​യും മൈ​മൂ​ണ്‍ ബീ​വി​യു​ടെ​യും മ​ക​ളാ​യ ഐ​ഷാ​ബീ​വി നാ​ലാം​ക്ലാ​സി​ല്‍ വി​ജ​യം നേ​ടി​യെ​ങ്കി​ലും അ​ഞ്ചാം​ക്ലാ​സി​ല്‍ പ​ഠി​ക്കാ​നാ​യി​ല്ല. 14ാം വ​യ​സ്സി​ല്‍ ബീ​ഡി​തെ​റു​പ്പു​കാ​ര​ന്‍ ക​നി​റാ​വു​ത്ത​റു​ടെ ജീ​വി​ത സ​ഖി​യാ​യി മു​ണ്ട​ക്ക​യ​ത്തി​നു വ​ണ്ടി​ക​യ​റി​യ​താ​ണ്. വി​ഷ​മം ഒ​ന്നു​മാ​ത്രം. 24 വ​ര്‍ഷം മു​മ്പ് ത​െൻറ പ്രി​യ​ത​മ​ന്‍ മ​ര​ണ​പ്പെ​ട്ട​ത്. ബീ​ഡി​തെ​റു​പ്പി​നു​ശേ​ഷം മു​ണ്ട​ക്ക​യ​ത്തെ വി​വി​ധ ക​ച്ച​വ​ട​ക്കാ​ര​നാ​യി മാ​റി​യ ക​നി റാ​വു​ത്ത​റു​മാ​യു​ള്ള ജീ​വി​തം നാ​ഥ​ന്‍ അ​നു​ഗ്ര​ഹി​ച്ചു​ത​ന്ന​താ​െ​ണ​ന്ന് ഐ​ഷാ​ബീ​വി പ​റ​യു​ന്നു.

10 വ​ര്‍ഷം മു​മ്പ് ഹ​ജ്ജ് ചെ​യ്യാ​നു​ള്ള ഭാ​ഗ്യം ഉ​ണ്ടാ​യി. മ​ക​ന്‍ റ​ഫീ​ക്കി​നൊ​പ്പം മ​ക്ക​യും മ​ദീ​ന​യും സ​ന്ദ​ര്‍ശി​ച്ചു. ക​അ​ബാ​ല​യ​വും റൗ​ള​യു​മൊ​ക്കെ ക​ണ്‍കു​ളി​ര്‍ക്കെ ക​ണ്ട​തും തി​ര​ക്കി​നി​ട​യി​ല്‍ മി​നാ​യി​ല്‍ ക​ല്ലേ​ര്‍ ന​ട​ത്താ​നാ​വാ​തെ മ​ക​നെ​ക്കൊ​ണ്ട്​ നി​ര്‍വ​ഹി​ച്ച​തു​മൊ​ക്കെ ഇ​പ്പോ​ഴും ഓ​ര്‍മ​യാ​യി നി​ല്‍ക്കു​ന്നു.

10 വ​യ​സ്സി​ല്‍ തു​ട​ങ്ങി​െ​വ​ച്ച നോ​മ്പു​പി​ടി​ത്തം ഇ​പ്പോ​ഴും തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച​ത്തെ അ​റ​ഫ നോ​മ്പും ഈ ​ഉ​മ്മ ന​ഷ്​​ട​മാ​ക്കി​യി​ല്ല. പ​ക​ല​ന്തി​യോ​ളം ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ​ത്തി​ലാ​ണ്. വ​ര്‍ഷം മൂ​ന്നു​ത​വ​ണ ഖു​ര്‍ആ​ന്‍ അ​ധ്യാ​യ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കും. അ​തും ക​ണ്ണ​ട​യു​ടെ സ​ഹാ​യം​പോ​ലു​മി​ല്ലാ​തെ. മ​ഹാ​മാ​രി ആ​രെ​യും പി​ടി​കൂ​ട​രു​തെ​ന്നും രോ​ഗ​ങ്ങ​ളെ ശ​മി​പ്പി​ക്ക​ണ​മെ​ന്നു​മു​ള​ള പ്രാ​ർ​ഥ​ന​യി​ലാ​ണ് ഇൗ ​ഉ​മ്മ ഇ​പ്പോ​ൾ.

Show Full Article
TAGS:perunnal Hajjumma 
News Summary - Aisha Beevi Umma: memory of Hajj in and rituals in the holy land
Next Story