Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightതോക്ക് വീട്ടില്‍...

തോക്ക് വീട്ടില്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍പോയയാൾ അറസ്​റ്റിൽ

text_fields
bookmark_border
suresh gun
cancel
camera_alt

സു​രേ​ഷ്

മു​ണ്ട​ക്ക​യം: ക​ള്ള​ത്തോ​ക്ക് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍പോ​യ പ​രോ​ള്‍പ്ര​തി അ​റ​സ്​​റ്റി​ലാ​യി.

കോ​രു​ത്തോ​ട്, കൊ​മ്പു​കു​ത്തി, പ​ന്നി​വെ​ട്ടും​കു​ഴി ഭാ​ഗ​ത്ത് ഇ​ളം​പു​ര​യി​ട​ത്തി​ല്‍, സു​രേ​ഷി(46)​നെ​യാ​ണ് ഇ​ൻ​സ്​​പെ​ക്​​ട​ർ ഷൈ​ന്‍കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​റി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്. ജൂ​ൈ​ല ഒ​ന്നി​ന് രാ​വി​ലെ കൊ​മ്പു​കു​ത്തി ഭാ​ഗ​ത്ത് വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സു​രേ​ഷി​െൻറ വീ​ട്ടി​ല്‍നി​ന്നും ലൈ​സ​ന്‍സി​ല്ലാ​ത്ത നി​റ​തോ​ക്ക് പി​ടി​കൂ​ടി​യ​ത്.

സു​രേ​ഷ് വ​ന​ത്തി​ലേ​ക്ക് ഓ​ടി​പ്പോ​യ​തി​നാ​ല്‍ പി​ടി​കൂ​ടാ​നാ​യി​ല്ല. പൊ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ല്‍കി​യ വി​വ​ര​ത്തെ തു​ട​ര്‍ന്ന്​ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്. സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ന്ന​തി​നി​െ​ട പ​രോ​ളി​ലാ​യി​രു​ന്നു സു​രേ​ഷ്. ഇ​യാ​ള്‍ക്കാ​യി തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി വ​രി​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി.​വൈ.​എ​സ്.​പി സ​ജി​മോ​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന്​ മൂ​ന്നാ​ര്‍ ഭാ​ഗ​ത്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വ​ല​യി​ലാ​യ​ത്. സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍നി​ന്നും പ​രോ​ളി​ലി​റ​ങ്ങി​യ മ​റ്റു​പ്ര​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ണ്ടു മാ​സ​മാ​യി സു​രേ​ഷ് മൂ​ന്നാ​ര്‍ ഭാ​ഗ​ത്ത് താ​മ​സി​ച്ചു​വ​ന്ന​ത്. കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. എ​സ്.​ഐ ടി.​ഡി. മ​നോ​ജ് കു​മാ​ര്‍, സി.​പി.​ഒ മാ​രാ​യ ജോ​ബി, ജോ​ഷി, റോ​ബി​ന്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GUNmundakkayam
News Summary - accused in parole arrested for keeping gun at home
Next Story