Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമു​ള​ക്കു​ളം...

മു​ള​ക്കു​ളം ഇ​ട​യാ​റ്റ് പാ​ട​ശേ​ഖ​രം: 30 ഏക്കറിലെ നെൽകൃഷി നശിക്കുന്നു

text_fields
bookmark_border
paddy field
cancel
camera_alt

കൊയ്യാറായ നെല്ല്​ വെള്ളം കയറിയ നിലയിൽ നശിക്കുന്നു

പെ​രു​വ: ക​തി​രി​ടാ​ൻ പാ​ക​മാ​യ പ​തി​ന​ഞ്ച് ഏ​ക്ക​റും കൊ​യ്യാ​റാ​യ 30 ഏ​ക്ക​ർ നെ​ല്ലും വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന്​ ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക​ർ​ഷ​ക​ർ. മു​ള​ക്കു​ളം ഇ​ട​യാ​റ്റ് പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ട്ടു​കാ​ട്ടി​ൽ ത​ട്ട് ചാ​ലി​ലും ത​ലോ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും കൃ​ഷി ചെ​യ്ത നെ​ല്ലാ​ണ് മു​ങ്ങി​ക്കി​ട​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​െൻറ ബ​ണ്ടി​ന് ഉ​യ​രം കൂ​ട്ടി​യാ​ൽ വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് വ​റ്റി​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​ണ്. നെ​ല്ല് ക​തി​രി​ടാ​ൻ സ​മ​യം ക​ഴി​ഞ്ഞി​ട്ടും വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ക​തി​ർ പു​റ​ത്ത് വ​രു​ന്നി​ല്ല. പാ​ട​ശേ​ഖ​ര​ത്തി​െൻറ ബ​ണ്ടി​ന് ഉ​യ​രം കൂ​ട്ടാ​ൻ ക​രാ​ർ എ​ടു​ത്ത​വ​ർ ജോ​ലി തു​ട​ങ്ങി​യി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം വ​രു​ന്ന​തി​ന് മു​മ്പ്​ ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ഖാ​ന്ത​രം കൃ​ഷി വ​കു​പ്പി​െൻറ 10 ല​ക്ഷം രൂ​പ തോ​ടി​ന് ആ​ഴം കൂ​ട്ടി ബ​ണ്ട് ബ​ല​പ്പെ​ടു​ത്താ​നാ​യി അ​നു​വ​ദി​ച്ച​താ​ണ്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ക​രാ​റു​കാ​ർ ഇ​തു​വ​രെ​യും ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ല.

ഇ​ക്കാ​ര്യം പ​ല ത​വ​ണ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ല. ജി​ല്ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നം ല​ഭി​ക്കാ​ത്ത​താ​ണ് ന​ട​പ​ടി പൂ​ർ​ത്തി​യാ​കാ​ത്ത​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

കൂ​ടാ​തെ 30 ഏ​ക്ക​റോ​ളം കൊ​യ്യാ​റാ​യ പാ​ട​ത്ത് വെ​ള്ളം നി​ൽ​ക്കു​ന്ന​തു​മൂ​ലം കൊ​യ്ത്ത് യ​ന്ത്രം പാ​ട​ത്ത് താ​ഴ്ന്ന് പോ​കു​ക​യാ​ണ്. ഇ​തും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy landagriculturalmulakkulam
News Summary - mulakulam edayatu padasegaram: 30 acres of paddy is being destroyed
Next Story