മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ മർദിച്ചു
text_fieldsഎം.വി. ജയചന്ദ്രൻ
കുമരകം: മതിയായ രേഖകളില്ലാതെ ലൈസൻസ് ടെസ്റ്റിന് എത്തിയ വ്യാജ ഡ്രൈവിങ് സ്കൂൾ ഉടമയെ മടക്കി അയക്കാൻ ശ്രമിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് മർദനം.
ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ചെങ്ങളത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. മർദനമേറ്റ കോട്ടയം ആർ.ടി.ഓഫിസിലെ ഇൻസ്പെക്ടർ എം.വി. ജയചന്ദ്രൻ കുമരകം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. തിരുവാതുക്കൽ ബാസ്റ്റിൻ എന്ന പേരിൽ വ്യാജ ഡ്രൈവിങ് സ്കൂൾ നടത്തുന്ന വ്യക്തിയാണ് തന്നെ ഡ്യൂട്ടിക്കിടയിൽ മർദിച്ചതെന്ന് ജയചന്ദ്രൻ പറഞ്ഞു. കുമരകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

