ഏറ്റവും കൂടുതല്‍ മഴ കോട്ടയത്ത്; ജില്ലയില്‍ 75.5 മില്ലിമീറ്റര്‍ മഴപെയ്തു
text_fieldsrepresentational image
കോട്ടയം: കാലവര്‍ഷം പിൻവാങ്ങാനിരിക്കെ ഈ സീസണിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജില്ലയിൽ. 15 ശതമാനം അധികം മഴ പെയ്തതായാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിെൻറ കണക്ക്. ജൂണ്‍ ഒന്നു മുതല്‍ തിങ്കളാഴ്ച വരെ ജില്ലയില്‍ 1843.6 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിരിക്കെ 2117. 9 മില്ലിമീറ്റര്‍ പെയ്തു. ചൊവ്വാഴ്ചയും മഴ തുടരുമെന്നാണ് അറിയിപ്പ്. മഴയുടെ അളവില്‍ രണ്ടാംസ്ഥാനത്തുള്ള പത്തനംതിട്ടയില്‍ പ്രതീക്ഷിച്ചതിലും മൂന്നുശതമാനം മാത്രമാണ് കൂടുതൽ പെയ്തത്. സമീപ ജില്ലകളായ ആലപ്പുഴയില്‍ 14 ശതമാനത്തിെൻറയും ഇടുക്കിയില്‍ 19 ശതമാനത്തിെൻറയും എറണാകുളത്ത് എട്ടു ശതമാനത്തിെൻറയും കുറവുണ്ട്. 20 ശതമാനം കുറഞ്ഞാലും കൂടിയാലും ശരാശരിയുടെ ഗണത്തില്പ്പെടുത്തുന്നതിനാല് എല്ലാ ജില്ലകളിലും ശരാശരി മഴയെന്ന കണക്കാണുള്ളത്.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ കാലവര്‍ഷത്തില്‍ 24 ശതമാനം അധിക മഴപെയ്തിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ വന്ന തുലാവര്‍ഷത്തില്‍ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇത്തവണ വേനല്‍ മഴയും ശക്തമായിരുന്നു. വ്യാഴാഴ്ചയോടെയാണ് കാലവര്‍ഷം അവസാനിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ച രണ്ടോടെ ആരംഭിച്ച മഴ ശക്തമായി രാവിലെ 11വരെ തുടര്‍ന്നു.
പിന്നീട് ശക്തികുറഞ്ഞുവെങ്കിലും മൂടിയ അന്തരീക്ഷമായിരുന്നു. ജില്ലയില്‍ ഇന്നലെ 75.5 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിെൻറ കണക്ക്. വൈക്കത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് -89.4 മില്ലീമീറ്റര്‍. ഏറ്റവും കുറവ് കോട്ടയത്തും -37.8 മില്ലിമീറ്റര്‍.
കോട്ടയം ജില്ലയിൽ ലഭിച്ച മഴ
വൈക്കം: 89.4 മില്ലിമീറ്റർ
കോഴാ: 81.0
കാഞ്ഞിരപ്പള്ളി: 69.0
പൂഞ്ഞാർ: 68.5
കുമരകം: 66.8
കോട്ടയം: 37.8
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

