Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി

text_fields
bookmark_border
സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി
cancel

പാറത്തോട്: പഴൂമല പി.ജി.ജി.എം യു.പി സ്കൂൾ വിദ്യാർഥികൾക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം നൽകി തുടങ്ങി. 20ാം വാർഡിലെ നവജ്യോതി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആഴ്ചയിൽ അഞ്ചു ദിവസവും ഇഡ്ഡലി-സാമ്പാർ, പുട്ട്- ചെറുപയർ, അപ്പം-കടലക്കറി, ദോശ-ചമ്മന്തി, ഇടിയപ്പം -കടലക്കറി, ചപ്പാത്തി -മുട്ടക്കറി എന്നീ വിഭവങ്ങളാണ് നൽകുന്നത്. പ്രസിഡന്റ് അന്നമ്മ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് അധ്യക്ഷതവഹിച്ചു. ക്ഷേമസമിതി ചെയർമാൻ കെ.എ. അബ്ദുൽ അസീസ്, വാർഡ് മെംബർ സൈമ സഹീർ, വികസനസമിതി ചെയർപേഴ്സൻ വിഭന്യ വിജയൻ, പ്രഥമാധ്യപകൻ പി.എ. റബീസ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Morning meal program launched for school students
Next Story