പണം കവർച്ച: ഒരാൾ പിടിയിൽ
text_fieldsസനിൽ സണ്ണി
പാലാ: യുവാവിനെ ആക്രമിച്ച് പണവും മൊബൈൽഫോണും കവർന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കിടങ്ങൂർ പിറയാർ ചിറപ്പുറത്ത് വീട്ടിൽ സനിൽ സണ്ണിയെയാണ് (30) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ ടൗണിൽ കോട്ടയം സ്വദേശിയായ യുവാവിനെ ഇയാളും സുഹൃത്തും ചേർന്ന് ബിയർകുപ്പി കൊണ്ട് ആക്രമിച്ച് പണവും മൊബൈൽഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ബംഗളൂരിൽനിന്ന,് പിടികൂടുകയുമായിരുന്നു. പാലാ എസ്.എച്ച്.ഒ ജോബിൻ ആന്റണി, എസ്.ഐ സാലു പി.ബി, സി.പി.ഒമാരായ അരുൺകുമാർ, അഭിലാഷ്, രഞ്ജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

