പാമ്പാടിയില്‍ കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി
text_fieldsകോട്ടയം: പാമ്പാടി കോത്തലയില്നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. 16ഉം 17ഉം വയസ്സ് പ്രായമുള്ള സഹോദരിമാരായ ഇവരെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍നിന്നാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് വിദ്യാര്‍ഥിനികളെ കാണാതായത്.
ജോലികഴിഞ്ഞ് രക്ഷിതാക്കള്‍ എത്തിയപ്പോള്‍ കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നു പാമ്പാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉച്ചകഴിഞ്ഞു കുട്ടികൾ നാഗമ്പടം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരത്തുണ്ടെന്നു മനസ്സിലാക്കിയത്. ഇവരുടെ ചിത്രങ്ങള്‍ പാമ്പാടി പൊലീസ് പ്രചരിപ്പിച്ചിരുന്നു. തമ്പാനൂരില്‍ അന്വേഷണം നടത്തിയ പൊലീസിന് ഇവര്‍ ലോഡ്ജിലുണ്ട് എന്ന വിവരം ലഭിച്ചു. ലോഡ്ജിലെത്തി പരിശോധിച്ചപ്പോഴാണ് യുവാക്കള്‍ക്കൊപ്പം സഹോദരിമാരെ കണ്ടെത്തിയത്.
ഇരുവരെയും കാണാതായതിനു പിന്നാലെ രണ്ടു ചെറുപ്പക്കാരെയും കാണാനില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. ഇവര്‍ക്കൊപ്പം കുട്ടികള്‍ പോയിരിക്കാം എന്ന സംശയം ഇതോടെ പൊലീസിനുണ്ടായിരുന്നു. ഈ ചെറുപ്പക്കാരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. തമ്പാനൂര്‍ ലോഡ്ജില്‍നിന്ന് പിടികൂടിയ ഇവരെ സ്റ്റേഷനിലേക്കുമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

