മന്ത്രി വാസവൻ വോട്ട് ചെയ്തത് ഹരിതബൂത്തിൽ
text_fieldsപാമ്പാടി എം.ജി.എം ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽനിന്ന് വോട്ടുചെയ്ത ശേഷം പുറത്തുവന്ന മന്ത്രി വാസവനും കുടുംബവും
കോട്ടയം: ജില്ലയിലെ ഏകമന്ത്രിയായ വി.എൻ. വാസവൻ വോട്ട് ചെയ്തത് പാമ്പാടി എം.ജി.എം ഹൈസ്കൂളിൽ ഒന്നാം നമ്പർ ബൂത്തിൽ. രാവിലെ പത്തോടെ ഭാര്യ ഗീത, മകൾ ഗ്രീഷ്മ എന്നിവർക്കൊപ്പമാണ് മന്ത്രി വോട്ട് ചെയ്യാനെത്തിയത്. പാമ്പാടി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡായ പോരാളൂരിലെ 111ാം നമ്പർ വോട്ടറാണ് മന്ത്രി.
എം.ജി.എം ഹൈസ്കൂൾ ഇക്കുറി ഹരിതബൂത്തായിരുന്നു. പാമ്പാടി പഞ്ചായത്ത് എൽ.ഡി.എഫാണ് ഭരിക്കുന്നതെങ്കിലും പതിറ്റാണ്ടുകളായി പോരാളൂർ വാർഡ് യു.ഡി.എഫിന്റെ കൈപ്പിടിയിലാണ്. ഇക്കുറി മാറ്റമുണ്ടാകുമെന്ന് വോട്ട് ചെയ്ത് പുറത്തിറങ്ങിയ മന്ത്രി പറഞ്ഞു. ജില്ലയിലും സംസ്ഥാനത്തൊട്ടാകെയും ഇടതുപക്ഷത്തിന് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

