കാണക്കാരിയിൽ മിൽക്ക് എ.ടി.എം വരുന്നു
text_fieldsകാണക്കാരിയിലെ മിൽക്ക് എ.ടി.എം
കാണക്കാരി: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാണക്കാരി ക്ഷീര സഹകരണ സംഘത്തോട് ചേർന്ന് മിൽക്ക് എ.ടി.എം തുറക്കുന്നു. കാണക്കാരി ജംഗ്ഷനിലാണ് പ്രദേശത്തെ ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പാൽ വിതരണം ചെയ്യുന്ന യന്ത്രം സ്ഥാപിക്കുന്നത്. അധികം വൈകാതെ തന്നെ പ്രവർത്തനസജ്ജമാകും. 300 ലിറ്റർ സംഭരണശേഷിയുള്ള ഓട്ടോമാറ്റിക് മിൽക് വെൻഡിംഗ് മെഷീൻ 24 മണിക്കൂറും പ്രവർത്തനക്ഷമതയുള്ളതാണ്. അഞ്ചു ലക്ഷത്തിലധികം രൂപയാണ് നിർമാണ ചിലവ്. സംഘത്തിൽ നിന്ന് ലഭിക്കുന്ന സ്മാർട്ട് കാർഡ് ഉപയോഗിച്ചോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ പണം ഉപയോഗിച്ചോ പാൽ ശേഖരിക്കാനാവും.
ഡൽഹി ആസ്ഥാനമായ പ്യുവർ ലോ എന്ന കമ്പനിയാണ് മെഷീൻ നിർമിച്ചത്. പാൽ സംഭരണ ടാങ്ക്, പണം ശേഖരിക്കുന്ന ഡോ. കറൻസി ഡിറ്റക്ടർ, കംപ്രസർ, ക്ലീനിംഗ് മെഷീനുകൾ എന്നിവയാണ് ഇതിലുള്ളത്.