Top
Begin typing your search above and press return to search.
exit_to_app
exit_to_app
മുപ്പായിപ്പാടം നിറഞ്ഞ്​ ദേശാടനപ്പക്ഷികൾ
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുപ്പായിപ്പാടം...

മുപ്പായിപ്പാടം നിറഞ്ഞ്​ ദേശാടനപ്പക്ഷികൾ

text_fields
bookmark_border

കോ​ട്ട​യം: ക​ണ്ണി​നു​ ദൃ​ശ്യ​വി​രു​ന്നേ​കി മു​പ്പാ​യി​പ്പാ​ട​ത്ത് ​ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ വി​രു​ന്നെ​ത്തി. പു​ള്ളി​ച്ചു​ണ്ട​ൻ കൊ​തു​മ്പ​ന​വും (സ്​​പോ​ട്ട്​ ബി​ൽ​ഡ്​ പെ​ലി​ക്ക​ൻ) വ​ർ​ണ​കൊ​ക്കു​ക​ളു​മാ​ണ്​ (പെ​യി​​ൻ​റ​ഡ്​ സ്​​റ്റോ​ക്)​ പു​തി​യ അ​തി​ഥി​ക​ൾ. കൃ​ഷി​ക്കൊ​രു​ക്കു​ന്ന 90 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ നി​റ​ങ്ങ​ൾ വാ​രി​വി​ത​റി പാ​റി​ന​ട​ക്കു​ക​യാ​ണ്​ ഇ​വ. പാ​ട​ങ്ങ​ളി​ലും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ലും കാ​ണു​ന്ന​യി​നം വെ​ള്ള​കൊ​ക്കു​ക​ളും മ​റ്റു പ​ക്ഷി​ക​ളും ഇ​വ​ക്കൊ​പ്പ​മു​ണ്ട്.

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന പു​ള്ളി​ച്ചു​ണ്ട​ൻ കൊ​തു​മ്പ​നം ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക​രി​കി​ലും മ​നു​ഷ്യ​വാ​സം ഉ​ള്ളി​ട​ത്തു​മാ​ണ്​ കൂ​ടു​കൂ​ട്ടി മു​ട്ട​യി​ടു​ക. സ​ഞ്ചി​പോ​ലെ​യു​ള്ള താ​ട​യാ​ണ്​ ചാ​ര​നി​റ​ത്തി​ലു​ള്ള പു​ള്ളി​ച്ചു​ണ്ട​ൻ കൊ​തു​മ്പ​ന​ത്തി​െൻറ പ്ര​ത്യേ​ക​ത. കൊ​ക്കി​ന്​ മീ​തെ പു​ള്ളി​ക്കു​ത്തു​ക​ളു​മു​ണ്ട്. ശീ​ത​കാ​ല​ത്ത്​ കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഇ​വ വ​ൻ​തോ​തി​ൽ കു​മ​ര​ക​ത്ത്​ പ​ക്ഷി​സ​​ങ്കേ​ത​ത്തി​നു​ സ​മീ​പം ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്.

തൂ​വ​ലു​ക​ളി​ല്ലാ​ത്ത മ​ഞ്ഞ​നി​റ​മു​ള്ള മു​ഖ​വും അ​റ്റം കീ​ഴോ​ട്ട് വ​ള​ഞ്ഞ കൊ​ക്കും നീ​ള​ൻ​കാ​ലു​ക​ള​മാ​ണ്​ വ​ർ​ണ​കൊ​ക്കു​ക​ളു​ടെ പ്ര​ത്യേ​ക​ത. ചി​റ​കി​ൽ വാ​ല​റ്റ​ത്തെ പി​ങ്ക്​ നി​റ​മാ​ണ്​​ ഇ​വ​ക്ക്​ മ​നോ​ഹാ​രി​ത​യേ​കു​ന്ന​ത്. കോ​ട്ട​യം ഈ​ര​യി​ൽ​ക്ക​ട​വ് -മ​ണി​പ്പു​ഴ ബൈ​പാ​സി​നു സ​മീ​പ​മു​ള്ള മു​പ്പാ​യി​പ്പാ​ട​ത്ത്​ പ​ക്ഷി​ക​ളെ കാ​ണാ​നും കാ​മ​റ​യി​ൽ പ​ക​ർ​ത്താ​നും നി​ര​വ​ധി പേ​രാ​ണ്​ എ​ത്തു​ന്ന​ത്​. പാ​ട​ത്തെ മീ​നാ​ണ്​ ഇ​വ​യെ ഇ​വി​ടേ​ക്ക്​ ആ​ക​ർ​ഷി​ച്ച​ത്.

Show Full Article
TAGS:birds 
Next Story