Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.​ജി സ​ർ​വ​ക​ലാ​ശാ​ല...

എം.​ജി സ​ർ​വ​ക​ലാ​ശാ​ല ; യുവ​ജനോത്സവം ​​​കൊടിയേറി

text_fields
bookmark_border
mg university
cancel

കോ​ട്ട​യം: അ​ക്ഷ​ര​ന​ഗ​രി​യെ ആ​വേ​ശ​ത്തി​ര​യി​ലാ​റാ​ടി​ച്ച്​ എം.​ജി. സ​ർ​വ​ക​ലാ​ശാ​ല ക​​ലോ​ത്സ​വം ‘വീ ​ദ പീ​പ്പി​ൾ ഓ​ഫ്​ ഇ​ന്ത്യ’ കൊ​ടി​യേ​റി. ഇ​നി ആ​റു നാ​ൾ ന​ഗ​രം താ​ള​മേ​ള രാ​ഗ ല​ഹ​രി​യി​ൽ. അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം കോ​ട്ട​യ​ത്തെ​ത്തി​യ ക​ലോ​ത്സ​വ​ത്തി​നെ​ നാ​ട്​ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ്​ വ​ര​വേ​റ്റ​ത്. ഉ​ദ്​​ഘാ​ട​ന​ത്തി​നു ശേ​ഷം പ്ര​ധാ​ന വേ​ദി​യാ​യ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത്​ തി​രു​വാ​തി​ര മ​ത്സ​ര​ത്തോ​ടെ​ വേ​ദി​യു​ണ​ർ​ന്നു. സി.​എം.​എ​സ്​ കോ​ള​ജി​ൽ കേ​ര​ള ന​ട​ന​വും ബ​സേ​ലി​യോ​സ്​ കോ​ള​ജി​ൽ ക​ഥ​ക​ളി​യും ബി.​സി.​എം കോ​ള​ജി​ൽ ഭ​ര​ത​നാ​ട്യ മ​ത്സ​ര​വും ന​ട​ന്നു. 215 ല​ധി​കം കോ​ള​ജു​ക​ളി​ൽ നി​ന്ന്​ 7000ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​മ്പ​ത്​ വേ​ദി​ക​ളി​ലാ​യി 74 ഇ​ന​ങ്ങ​ളി​ലാ​ണ്‌ മ​ത്സ​ര​ങ്ങ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​ക്കാ​ൾ 13 ഇ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ കൂ​ടു​ത​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വം ഇ​ത്ത​വ​ണ ഏ​ഴു​ദി​വ​സ​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്​. മാ​ർ​ച്ച്‌ മൂ​ന്നി​ന്​ വൈ​കി​ട്ട്‌ അ​ഞ്ചി​ന്‌ സ​മാ​പ​ന യോ​ഗം മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMG UniversityYuvajanotsavam
News Summary - MG university yuvajanotsav
Next Story