Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകലയുടെ പോരാട്ടച്ചൂട്

കലയുടെ പോരാട്ടച്ചൂട്

text_fields
bookmark_border
mg university youth fest
cancel

ര​ണ്ടു ദി​വ​സ​മാ​യി 38 ഡി​ഗ്രി​യാണ്​ കോ​ട്ട​യ​ത്തെ ചൂ​ട്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട​തും കോ​ട്ട​യ​ത്തു​ത​ന്നെ. എ​ന്നാ​ൽ അ​തി​നെ​യെ​ല്ലാം തോ​ൽ​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ ന​ഗ​ര​ത്തി​ലെ പോ​രാ​ട്ട​ച്ചൂ​ട്. കി​രീ​ട​ത്തി​നാ​യി കോ​ള​ജു​ക​ൾ ഇ​ഞ്ചോ​ടി​ഞ്ച്​ ഓ​ട്ട​മ​ത്സ​ര​ത്തി​ലാ​ണ്. മി​മി​ക്രി​യാ​യി​രു​ന്നു ബു​ധ​നാ​ഴ്ച​യി​ലെ ജ​ന​പ്രി​യ ഐ​റ്റം. സി.​എം.​എ​സ്​ കോ​ള​ജി​ലെ മി​മി​ക്രി​വേ​ദി കാ​ണി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു. നി​ല​ക്കാ​ത്ത കൈ​യ​ടി​ക​ൾ കാ​മ്പ​സി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷം നി​റ​ച്ചു. നാ​ടോ​ടി നൃ​ത്ത​ത്തി​നും വ​ഞ്ചി​പ്പാ​ട്ടി​നും ആ​ളേ​റെ​യാ​യി​രു​ന്നു. ക​ലോ​ത്സ​വം മൂ​ന്നു​ദി​നം പി​ന്നി​ടു​മ്പോ​ൾ 34 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം പൂ​ർ​ത്തി​യാ​യി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളാ​ണ്​ ആ​ധി​പ​ത്യം തു​ട​രു​ന്ന​ത്. 31 പോ​യ​ന്‍റു​മാ​യി തേ​വ​ര എ​സ്.​എ​ച്ച്. കോ​ള​ജാ​ണ്​ മു​ന്നി​ൽ. കാ​ല​ടി ശ്രീ ​ശ​ങ്ക​ര കോ​ള​ജ്​ 21 പോ​യ​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 19 പോ​യ​ന്‍റു​മാ​യി തൃ​പ്പൂ​ണി​ത്തു​റ ആ​ർ.​എ​ൽ.​വി കോ​ള​ജ്, 18 പോ​യ​ന്‍റു​മാ​യി എ​റ​ണാ​കു​ളം സെ​ന്‍റ്​ തെ​രേ​സാ​സ്​ കോ​ള​ജ്, 16 പോ​യ​ന്‍റു വീ​തം നേ​ടി ആ​ലു​വ യു.​സി. കോ​ള​ജ്, കോ​ട്ട​യം സി.​എം.​എ​സ്​ കോ​ള​ജ്​ എ​ന്നി​വ അ​ഞ്ചാം സ്ഥാ​ന​ത്തു​മു​ണ്ട്​. മ​ഹാ​രാ​ജാ​സ്​ 12 പോ​യ​ന്‍റു​മാ​യി ആ​റാം​സ്ഥാ​ന​ത്താ​ണ്. 13 ഇ​ന​ങ്ങ​ളി​ലാ​ണ്​ ചൊ​വ്വാ​ഴ്ച മ​ത്സ​രം ന​ട​ന്ന​ത്.

പോ​യ​ന്‍റ്​​ നി​ല:

  • എ​സ്.​എ​ച്ച്. കോ​ള​ജ്, തേ​വ​ര- 31
  • ശ്രീ ​ശ​ങ്ക​ര കോ​ള​ജ്, കാ​ല​ടി- 21
  • ആ​ർ.​എ​ൽ.​വി കോ​ള​ജ്, തൃ​പ്പൂ​ണി​ത്തു​റ- 19
  • സെ​ന്‍റ്​ തെ​രേ​സാ​സ്​ കോ​ള​ജ്, എ​റ​ണാ​കു​ളം- 18
  • യു.​സി. കോ​ള​ജ്,​ ആ​ലു​വ-16
  • സി.​എം.​എ​സ്​ കോ​ള​ജ്, കോ​ട്ട​യം -16
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newsyouth festMG University
News Summary - MG University youth festival
Next Story