Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mg university
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവ സർവകലാശാല...

യുവ സർവകലാശാല റാങ്കിങ്ങിൽ മികവ് പുലർത്തി എം.ജി

text_fields
bookmark_border

കോ​ട്ട​യം: ടൈം​സ് ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച -യു​വ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കാ​യി പു​റ​ത്തി​റ​ക്കി​യ റാ​ങ്കി​ങ്​ പ​ട്ടി​ക​യി​ൽ മി​ക​ച്ച സ്ഥാ​നം നി​ല​നി​ർ​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല. പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൂ​ന്നാം​സ്ഥാ​നം സ​ർ​വ​ക​ലാ​ശാ​ല നേ​ടി.

ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ 142ാമ​ത് സ്ഥാ​ന​മാ​ണ് സ്ഥാ​പ​ന​ത്തി​നു​ള്ള​ത്. ഐ.​ഐ.​ടി റോ​പാ​ർ, ഐ.​ഐ.​ടി ഇ​ൻ​ഡോ​ർ എ​ന്നി​വ​യാ​ണ് റാ​ങ്കി​ങ്ങി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​െ​യ​ക്കാ​ൾ മു​ന്നി​ട്ട്​ നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ. ഇ​വ​ക്ക്​ ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ യ​ഥാ​ക്ര​മം 63ഉം 76​ഉം സ്ഥാ​ന​ങ്ങ​ളാ​ണു​ള്ള​ത്. സിം​ഗ​പ്പൂ​രി​ലെ ന​ന്യാ​ങ്​ ടെ​ക്‌​നോ​ള​ജി​ക്ക​ൽ യൂ​നി​വേ​ഴ്‌​സി​റ്റി​ക്കാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​നം.

പ​ട്ടി​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യു.​കെ​യി​ൽ​നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ്. 34 സ്ഥാ​പ​ന​ങ്ങ​ളു​ള്ള ഇ​ന്ത്യ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ, ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ട്ട പേ​റ്റ​ൻ​റു​ക​ൾ, മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം, വി​ദ്യാ​ർ​ഥി​ക​ളി​ലെ പെ​ൺ​കു​ട്ടി-​ആ​ൺ​കു​ട്ടി അ​നു​പാ​തം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് റാ​ങ്കി​ങ്. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ആ​ൺ​കു​ട്ടി​ക​ളു​െ​ട​യും അ​നു​പാ​തം 68:32 എ​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg university
News Summary - MG excels in youth university rankings
Next Story