Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമികച്ച കുറ്റാന്വേഷകൻ;...

മികച്ച കുറ്റാന്വേഷകൻ; ജില്ലക്ക്​ അഭിമാനമായി ഗിരീഷ് പി. സാരഥി

text_fields
bookmark_border
മികച്ച കുറ്റാന്വേഷകൻ; ജില്ലക്ക്​ അഭിമാനമായി ഗിരീഷ് പി. സാരഥി
cancel

കോട്ടയം: മികച്ച കുറ്റാന്വേഷകർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​െൻറ പുരസ്‌കാരപ്പട്ടികയിൽ ഇടംപിടിച്ച്​ ജില്ല ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി.കെവിൻ കേസി​െൻറ അ​േന്വഷണമികവിനാണ്​ അംഗീകാരം. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 126 ഉദ്യോഗസ്ഥർക്കൊപ്പമാണ് ഗിരീഷ് പി. സാരഥിയും പുരസ്‌കാരത്തിന് അർഹനായത്.

ഏറെ കോളിളക്കം സൃഷ്​ടിച്ചതായിരുന്നു കെവിൻ കേസ്​. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഗിരീഷ് പി. സാരഥിയു​െട നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്​ കഴിഞ്ഞിരുന്നു. കേസ്​ വിധിക്കിടെ അന്വേഷണസംഘത്തെ കോടതി പ്രശംസിച്ചിരുന്നു. സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്​ത്രീയ തെളിവുകൾ ഒരുക്കാനും അന്വേഷണസംഘത്തിന്​ കഴിഞ്ഞു. പഴുതുകളില്ലാത്ത കുറ്റപത്രവും ഇവർ ഒരുക്കി. വിചാരണവേളയിൽ പ്രോസിക്യൂഷന്​ പൂർണപിന്തുണയുമായി ഗിരീഷ് പി. സാരഥിയുണ്ടായിരുന്നു. വിചാരണസമയത്ത്​ മുഴുസമയവും അ​േന്വഷണ ഉദ്യോഗസ്ഥൻ കോടതിയിലുണ്ടായിരുന്നത്​ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2018 മേയ് 24നാണ് നട്ടാശ്ശേരി പിലാത്തറയിൽ കെവിൻ പി. ജോസഫിനെ ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന്​ തട്ടിക്കൊണ്ടുപോയത്​. പിറ്റേന്ന്​ പുനലൂർ ചാലിയേക്കര തോട്ടിൽ കെവി​െൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ഗാന്ധിനഗർ പൊലീസ് വീഴ്‌ചവരുത്തിയത്​ ഏറെ വിവാദമായി. ​ഇതോടെയാണ്​ ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കേസി​െൻറ അന്വേഷണച്ചുമതല ഏൽപിക്കുന്നത്​. വേഗത്തിൽതന്നെ പ്രതികളെയെല്ലാം പിടികൂടിയ സംഘം പരമാവധി ശാസ്​ത്രീയ തെളിവുകളും ശേഖരിച്ചു.

പിന്നീട്​ കേസ്​ സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊലപാതകമായി കോടതി വിധിച്ചു. വിചാരണക്കൊടുവിൽ 14 പ്രതികളിൽ 10 പേർക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു.

ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസിൽ 10 പേർക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വാങ്ങിനൽകാൻ കഴിഞ്ഞത്​ പ്രോസിക്യൂഷ​െൻറയും പൊലീസി​െൻറയും നേട്ടമായി അന്നുതന്നെ വിദഗ്​ധർ ചൂണ്ടിക്കാട്ടിയിരുന്നു. കോട്ടയം വെസ്​റ്റ്​, ഈസ്​റ്റ്​ അടക്കം ജില്ലയിലെ വിവിധ സ്​റ്റേഷനുകളിൽ ഇൻസ്‌പെക്‌ടറായി ഗിരീഷ് സേവനം അനുഷ്ഠിച്ചിരുന്നു. കോട്ടയം, ചങ്ങനാശ്ശേരി സബ് ഡിവിഷനുകളിലും കോട്ടയം വിജിലൻസിലും ഡിവൈ.എസ്.പിയായും പ്രവർത്തിച്ചിട്ടുണ്ട്​. മല്ലപ്പള്ളി വെണ്ണിക്കുളം കരിപ്പൂർ വീട്ടിലാണ്​ താമസം. ഭാര്യ: ശ്രീലക്ഷ്‌മി. മക്കൾ: ഗൗരീനാഥ് (ഏഴാംക്ലാസ് വിദ്യാർഥി), ശ്രേയ ലക്ഷ്‌മി (രണ്ടാംക്ലാസ് വിദ്യാർഥി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayampolice
Next Story