Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമറ്റക്കരയിലെ...

മറ്റക്കരയിലെ വെള്ളപ്പൊക്കം: പടിഞ്ഞാറേ പാലത്തിന്‍റെ അപാകതകൾ പരിഹരിക്കും –ഉമ്മൻ ചാണ്ടി

text_fields
bookmark_border
Mattakkara Flood- Oommen Chandy
cancel
camera_alt

മ​റ്റ​ക്ക​ര​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​ഖ​ല​യി​ലെ പ​ടി​ഞ്ഞാ​റേ പാ​ലം ചെ​ക്ക്ഡാം ഉ​മ്മ​ൻ ചാ​ണ്ടി സ​ന്ദ​ർ​ശി​ക്കു​ന്നു

കോ​ട്ട​യം: പ​ന്ന​ഗം തോ​ട്ടി​ൽ മ​റ്റ​ക്ക​ര ഭാ​ഗ​ത്ത് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണും എ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. പ്ര​ള​യ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്തി​ടെ മ​റ്റ​ക്ക​ര​യി​ൽ വെ​ള്ളം പൊ​ങ്ങി​യി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ചെ​ക്ക്ഡാ​മു​ക​ൾ പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ നേ​ര​ത്തേ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​തി​ൽ മ​ണ​ൽ-​പ​ട്യാ​ലി മ​റ്റം റോ​ഡി​ലെ പ​ടി​ഞ്ഞാ​റെ പാ​ല​ത്തി​നു​സ​മീ​പം ക​ഴി​ഞ്ഞ​വ​ർ​ഷം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ചെ​ക്ക്ഡാം മൂ​ലം മ​ഴ​ക്കാ​ല​ത്ത്​ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​ട്ടെ​ന്നാ​ണ് വെ​ള്ളം പൊ​ങ്ങു​ന്ന​ത്. പ​ന്ന​ഗ​ത്തി​െൻറ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക​ൾ ന​ശി​ച്ചി​രു​ന്നു. ചെ​ക്ക്ഡാ​മു​ക​ളു​ടെ അ​തി​പ്ര​സ​ര​വും തോ​ടി​െൻറ ആ​ഴം​കു​റ​ഞ്ഞ​തും പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ടി​ഞ്ഞാ​റേ പാ​ലം ഡാ​മി​െൻറ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്​ ഉ​ട​ൻ നി​ർ​ദേ​ശം കൊ​ടു​ക്കു​ക​യും ചെ​യ്തു. കാ​ല​പ്പ​ഴ​ക്കം നേ​രി​ടു​ന്ന പ​ടി​ഞ്ഞാ​റെ പാ​ല​വും ഉ​യ​രം​കൂ​ട്ടി പു​തു​ക്കി​പ്പ​ണി​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyMattakkara Flood
News Summary - Mattakkara Flood: Defects in the west bridge will be rectified - Oommen Chandy
Next Story