മധ്യവയസ്കയെ ആക്രമിച്ചയാൾ അറസ്റ്റിൽ
text_fieldsതൃക്കൊടിത്താനം: മധ്യവയസ്കയായ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി (പായിപ്പാട് കിങ്ങണംചിറ ഭാഗത്ത് വാടകക്ക് താമസം) ബിനോ ജോസഫിനെയാണ് (35) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയുമായി സെക്യൂരിറ്റി ഡെപ്പോസിറ്റ് പണത്തിന്റെ പേരിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഇയാൾ ഇരുമ്പുവടി ഉപയോഗിച്ച് വീട്ടിലുണ്ടായിരുന്ന മധ്യവയസ്കയുടെ തലക്കടിക്കുകയായിരുന്നു.
പരാതിയെത്തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസെടുക്കുകയും പിടികൂടുകയുമായിരുന്നു. എസ്.ഐ അഖിൽദേവ് എ.എസ്, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഒ അനീഷ് ജോൺ തുടങ്ങിയവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

