Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമകളുടെ വിവാഹ...

മകളുടെ വിവാഹ നിശ്ചയത്തലേന്ന് പിതാവ് വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
car accident
cancel

കോ​ട്ട​യം: മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ​ത്ത​ലേ​ന്ന് പി​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പാ​മ്പാ​ടി അ​രീ​പ്പ​റ​മ്പ് പൊ​ടി​മ​റ്റം മാ​രാം​പ​റ​മ്പി​ൽ സാം ​മാ​ത്യു​വാ​ണ്​ (സാം​കു​ട്ടി-49) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന് അ​രീ​പ്പ​റ​മ്പ്-​തോ​ട്ട​പ്പ​ള്ളി റോ​ഡി​ൽ അ​രീ​പ്പ​റ​മ്പ് മ​രോ​ട്ടി​പ്പു​ഴ സെൻറ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൂ​ത്ത​മ​ക​ൾ ടീ​ന​യു​ടെ വി​വാ​ഹ നി​ശ്ച​യം വ്യാ​ഴാ​ഴ്​​ച ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

ബ​ന്ധു വാ​ങ്ങി​യ കാ​റി​ൽ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന​ത്തി​ന് സ​ഹാ​യി​യാ​യി പോ​യ​താ​യി​രു​ന്നു സാ​കു​ട്ടി​യെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട്​ കാ​ർ റോ​ഡ​രി​കി​ലെ മ​തി​ലി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​ട​തു​ഭാ​ഗ​ത്തി​രു​ന്ന സാം​കു​ട്ടി​യു​ടെ ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഉ​ട​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ​െകാ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്​​ച പോ​സ്​​റ്റ​്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റും. സം​സ്കാ​രം പി​ന്നീ​ട്. പൊ​ടി​മ​റ്റം ക​വ​ല​യി​ൽ ധാ​ന്യ​ങ്ങ​ൾ പൊ​ടി​ച്ചു​ന​ൽ​കു​ന്ന മി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ഞാ​ലി​യാ​കു​ഴി കീ​ച്ചേ​രി​ൽ ലീ​ന. മ​റ്റ്​ മ​ക്ക​ൾ: അ​നീ​ന, ജ​സ്​​റ്റി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - Man died in a car accident
Next Story