Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദേശജോലി വാഗ്ദാനം...

വിദേശജോലി വാഗ്ദാനം ചെയ്​ത്​ പണം തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
roni thomas
cancel
camera_alt

റോ​ണി തോ​മ​സ്

കോ​ട്ട​യം: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യ​യാ​ളെ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ല​പ്പു​ഴ മാ​ന്നാ​ർ ന​ന്നാ​ട്ടി​ൽ വീ​ട്ടി​ൽ റോ​ണി തോ​മ​സി​നെ​യാ​ണ്​ (40) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കു​വൈ​ത്തി​ലെ എ​ണ്ണ​ക്ക​മ്പ​നി​യി​ൽ പ്ര​തി​മാ​സം ര​ണ്ടു​ല​ക്ഷം രൂ​പ ശ​മ്പ​ളം ല​ഭി​ക്കു​ന്ന ജോ​ലി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വാ​ഗ്ദാ​നം. ഇ​യാ​ളും ഭാ​ര്യ​യും കു​വൈ​ത്തി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഭാ​ര്യ ന​ഴ്സാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. കു​വൈ​ത്തി​ൽ ആ​യി​രി​ക്കെ എ​ട്ടു​ല​ക്ഷം രൂ​പ​യും നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം 16 ല​ക്ഷം രൂ​പ​യും പ​രാ​തി​ക്കാ​രി​ൽ​നി​ന്നും വാ​ങ്ങി. 16 ല​ക്ഷം മൂ​ന്നു ത​വ​ണ​യാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് കൈ​മാ​റി​യ​ത്. നാ​ട്ടി​ൽ കൊ​ല്ലം സ്വ​ദേ​ശി​നി​യു​മാ​യി വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന​റി​ഞ്ഞ് ആ​റു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. 25 ല​ക്ഷം രൂ​പ മ​റ്റൊ​രാ​ളി​ൽ​നി​ന്നും ഇ​യാ​ൾ സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

ഡി ​വൈ.​എ​സ്.​പി അ​നി​ൽ​കു​മാ​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഗാ​ന്ധി​ന​ഗ​ർ സി. ​ഐ സു​രേ​ഷ് വി. ​നാ​യ​ർ, എ​സ്.​ഐ സു​രേ​ഷ് കു​മാ​ർ, സി.​പി.​ഒ രാ​ഗേ​ഷ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. റാ​ന്നി​യി​ലും ക​ണ്ണൂ​ർ കേ​ള​ക​ത്തും ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ൽ കേ​സു​ക​ളു​ണ്ട്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestjob abroad
News Summary - Man arrested for swindling money by offering job abroad
Next Story