Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമൂഹമാധ്യമത്തിലൂടെ...

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിയെ പീഡിപ്പിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർഥിയെ പീഡിപ്പിച്ച യുവാവ്​ പിടിയിൽ
cancel

പെരുവ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു.

പെരുവ കരിക്കോട് ആറക്കൽ കുവിൻസിനെയാണ് (25) വെള്ളൂർ എസ്.എച്ച്.ഒ. സി.എസ്. ദീപു അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം.

ആദ്യം കോട്ടയത്തും അവിടെനിന്ന്​ ഓട്ടോയിൽ തലയോലപ്പറമ്പിലുമെത്തിയ ചേർത്തല സ്വദേശിയായ വിദ്യാർഥിയെ പെരുവയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എസ്.ഐമാരായ ദിലീപൻ, വിജയപ്രസാദ്, എ.എസ്.ഐ രാജേഷ്, സി.പി.ഒ സുമൻ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്​ച രാവിലെയാണ് അറസ്​റ്റ്​ ചെയ്തത്​.

Show Full Article
TAGS:rape POCSO molesting student 
Next Story