Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരണവീടുകളിൽ...

മരണവീടുകളിൽ കേന്ദ്രീകരിച്ച്​ കവർച്ച നടത്തുന്നയാൾ​ അറസ്​റ്റിൽ

text_fields
bookmark_border
francis
cancel
camera_alt

ഫ്രാൻസിസ്

കോട്ടയം: മരണവീടുകൾ കേന്ദ്രീകരിച്ച്​ കവർച്ച നടത്തുന്ന സ്ഥിരം മോഷ്​ടാവ്​ അറസ്​റ്റിൽ. പിണ്ണാക്കനാട് കാളകെട്ടി അമ്പാട്ട് ഫ്രാൻസിസാണ്​ (ചക്കര -38) പിടിയിലായത്. പത്രവാർത്തകൾ നോക്കി മരണവീടുകളിൽ എത്തുന്ന ഇയാൾ പരിചിതനെപ്പോലെ പെരുമാറുകയും മോഷണം നടത്തി മുങ്ങുകയുമായിരുന്നു​ പതിവെന്ന്​ പൊലീസ്​ പറഞ്ഞു.

അതിരമ്പുഴയിലെ ഒരുവീട്ടിൽനിന്ന്​ സ്വർണവും പണവും മോഷണം പോയ കേസിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. മോഷ്​ടിച്ച സ്വർണം കോട്ടയത്തുള്ള ജ്വല്ലറിയിൽ വിൽപന നടത്തുകയായിരുന്നു. ഇവിടെനിന്ന്​ സ്വർണവും കണ്ടെടുത്തു.

ഇയാൾക്കെതിരെ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സ്​റ്റേഷനുകളിൽ സമാനരീതിയിൽ മോഷണത്തിന് കേസുണ്ട്.ഏറ്റുമാനൂർ എസ്.എച്ച്​. രാജേഷ് കുമാർ, എസ്.ഐമാരായ ദീപക്, ഷാജിമോൻ, എ.എസ്.ഐമാരായ പ്രദീപ്, ടി.വി. തോമസ്, സി.പി.ഒമാരായ സാബു മാത്യു, സ്മിജിത്ത് വാസവൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft
News Summary - Man arrested for burglary
Next Story