Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമലങ്കര-മീനച്ചില്‍...

മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21ന് തുടക്കം

text_fields
bookmark_border
drinking water
cancel
camera_alt

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക്​ പ്ര​ദേ​ശ​ത്ത് പൈ​പ്പു​ക​ൾ എ​ത്തി​ക്കു​ന്നു

കോ​ട്ട​യം: മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ന്റെ ദാ​ഹ​മ​ക​റ്റാ​ൻ 1243 കോ​ടി​യു​ടെ മ​ല​ങ്ക​ര-​മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 21ന് ​തു​ട​ങ്ങും. 2012ൽ ​ഏ​താ​നും പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക്കാ​യി ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്ന പ​ദ്ധ​തി​ക്കാ​ണ് നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം കേ​ന്ദ്ര ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ​ടി​യാ​യ​ത്.

കെ.​എം. മാ​ണി ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നീ​ലൂ​രി​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​തും ജ​ല​സം​ഭ​ര​ണി​ക്ക്​ ഭൂ​മി ഏ​റ്റെ​ടു​ത്ത​തും. 42,230 കു​ടു​ബ​ങ്ങ​ള്‍ക്കാ​യി ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. 2085 കി.​മീ. പൈ​പ്പ് ലൈ​നും 154 ജ​ല​സം​ഭ​ര​ണി​യും ഇ​തി​നാ​യി സ്ഥാ​പി​ക്കും. ക​ട​നാ​ട്, രാ​മ​പു​രം, ഭ​ര​ണ​ങ്ങാ​നം, മീ​ന​ച്ചി​ൽ, ത​ല​പ്പ​ലം, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ത​ല​നാ​ട്, തി​ട​നാ​ട്, പൂ​ഞ്ഞാ​ർ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് ജ​ൽ ജീ​വ​ൽ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​ങ്ക​ര ഡാം ​റി​സ​ര്‍വോ​യ​റി​ൽ​നി​ന്ന്​ മു​ട്ടം വി​ല്ലേ​ജി​ലെ മാ​ത്ത​പ്പാ​റ​യി​ൽ ഫ്ലോ​ട്ടി​ങ്​ പ​മ്പ് ഹൗ​സ് നി​ർ​മി​ച്ചാ​ണ് പ​ദ്ധ​തി​ക്ക്​ ആ​വ​ശ്യ​മാ​യ റോ ​വാ​ട്ട​ർ ശേ​ഖ​രി​ക്കു​ന്ന​ത്.

മു​ട്ടം വി​ല്ലേ​ജി​ൽ വ​ള്ളി​പ്പാ​റ​ക്ക്​ സ​മീ​പം ബൂ​സ്റ്റി​ങ്​ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ച് ഒ​രു ഘ​ട്ടം​കൂ​ടി ബൂ​സ്റ്റ് ചെ​യ്ത് ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നീ​ലൂ​രി​ൽ പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 45 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ എ​ത്തി​ക്കും. ഇ​വി​ടെ​നി​ന്ന്​ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​പ​റ​മ്പി​ന് സ​മീ​പം 25 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ഭൂ​ത​ല​സം​ഭ​ര​ണി​യി​ലേ​ക്ക് എ​ത്തും. ഇ​വി​ടെ നി​ന്നു​മാ​ണ് പൂ​ഞ്ഞാ​ർ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക​ര, കൂ​ട്ടി​ക്ക​ൽ, ത​ല​നാ​ട്, തി​ട​നാ​ട്, തീ​ക്കോ​യി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്​ ജ​ലം ല​ഭ്യ​മാ​കു​ക. നീ​ലൂ​ർ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ​നി​ന്ന്​ ക​ട​നാ​ട്, രാ​മ​പു​രം, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ഭ​ര​ണ​ങ്ങാ​നം, മീ​ന​ച്ചി​ൽ, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ലം എ​ത്തും.

പ​ദ്ധ​തി​ക്കു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. പൈ​പ്പു​ക​ൾ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മീ​ന​ച്ചി​ലി​ന്റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ത​ട​സ്സ​ര​ഹി​ത​മാ​യി കു​ടി​നീ​ർ എ​ത്തി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. മ​ല​ങ്ക​ര-​മീ​ന​ച്ചി​ൽ പ​ദ്ധ​തി​ക്കൊ​പ്പം പാ​ലാ, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​ക​ൾ​ക്കാ​യി അ​മൃ​ത് പ​ദ്ധ​തി​യും ക​രൂ​ർ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക്കാ​യി പ്ര​ത്യേ​ക കു​ടി​വെ​ള്ള പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന്​ ജോ​സ് കെ. ​മാ​ണി എം.​പി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malankara-Meenachil drinking water project
News Summary - Malankara-Meenachil drinking water project
Next Story