അതിജീവനത്തിന്റെയും സ്വയം പ്രതിരോധത്തിന്റെയും കരുത്തുതെളിയിച്ച് ‘മാധ്യമം’ -മലബാർ ഗോൾഡ് ലീഡർഷിപ് കാമ്പയിൻ
text_fieldsമാധ്യമം ‘കുടുംബ’വും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സും ചേർന്ന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ സംഘടിപ്പിച്ച ‘ലീഡർഷിപ്’ കാമ്പയിനിൽ സാമൂഹികപ്രവർത്തകയും മോട്ടിവേറ്ററുമായ നിഷ ജോസ് കെ. മാണി മുഖ്യപ്രഭാഷണം നടത്തുന്നു
കോട്ടയം: സ്വയംപ്രതിരോധത്തിന്റെ പാഠങ്ങളും അതിജീവനത്തിന്റെ കരുത്തും പകർന്നുനൽകി ‘മാധ്യമം’ മലബാർ ഗോൾഡ് ലീഡർഷിപ് കാമ്പയിൻ. ‘ബോൾഡർ; ഡിഫൻഡ്, ഓവർകം’ പരിശീലന പരിപാടി ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ നിറഞ്ഞ സദസ്സിനുമുന്നിലാണ് അരങ്ങേറിയത്. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കാൻ മാധ്യമം ‘കുടുംബ’വും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സും കൈകോർക്കുന്ന ‘ലീഡർഷിപ്’ കാമ്പയിന്റെ മൂന്നാംഘട്ടം സാമൂഹിക പ്രവർത്തകയും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സനുമായ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. ജി. ശങ്കരക്കുറുപ്പിന്റെ ‘സൂര്യകാന്തി’ കവിതയുടെ വരികൾ ഉദ്ധരിച്ചാണ് ലതിക സുഭാഷ് സ്ത്രീസമത്വത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. കോളജ് പ്രിൻസിപ്പൽ ഡോ. ഫാ. തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു.
സാമൂഹികപ്രവർത്തകയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും പ്രസംഗികയും മോട്ടിവേറ്ററുമായ നിഷ ജോസ് കെ. മാണി മുഖ്യപ്രഭാഷണം നടത്തി. നടിയും മോഡലുമായ ഹർഷിത ജെ. പിഷാരടി വിശിഷ്ടാതിഥിയായിരുന്നു. മാധ്യമം സീനിയർ കറസ്പോണ്ടന്റ് ഷീബ ഷൺമുഖൻ സ്വാഗതവും അസി. പ്രഫസറും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ ഡോ. എൻ.സി. നിഷ നന്ദിയും പറഞ്ഞു. വിശിഷ്ടാതിഥികൾക്ക് ലതിക സുഭാഷ് മെമന്റോ സമ്മാനിച്ചു.
ലതിക സുഭാഷിന് മാധ്യമം കൊച്ചി യൂനിറ്റ് റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ ഉപഹാരം നൽകി. തുടർന്ന് കേരള പൊലീസ് സെൽഫ് ഡിഫൻസ് വിങ്ങിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി അരങ്ങേറി. അസംപ്ഷൻ കോളജിലെ എൻ.എസ്.എസ് യൂനിറ്റും വിമൻ സെല്ലുമായി സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥിനികൾക്ക് ഇ-സർട്ടിഫിക്കറ്റ് കൈമാറും. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കുന്നതിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും കേരളത്തിലെ വിവിധ കോളജുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിനാണ് ‘ലീഡർഷിപ്’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.